കോട്ടയം: കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിന് നേരെ അതിക്രമം. നാട്ടകം കെഎസ്ഇബി സെക്ഷനിലെ ലൈൻമാൻ മനോജാണ് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ കോട്ടയം വെസ്റ്റ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
മദ്യപിച്ചെത്തിയ മനോജിനോട് വാഹനം നിർത്താൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ വാഹനം നിർത്താതെ കടന്നുപോകാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതോടെ മനോജ് പൊലീസുകാരുമായി വാക്കേറ്റത്തിലേർപ്പെടുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
വെസ്റ്റ് പൊലീസ് എസ്‌ഐ സലീം കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് ഇയാൾ അതിക്രമം കാട്ടിയത്. തുടർന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു.
സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം




