സാമൂഹിക മാധ്യമങ്ങളിൽ കൗതുകമുണർത്തുന്ന നിരവധി ദൃശ്യങ്ങൾ ദിവസവും വൈറലാകാറുണ്ട്. ഇപ്പോഴിതാ, കഠിനമായ ജോലിത്തിരക്കിനിടയിൽ അൽപസമയം കുട്ടികളെപ്പോലെ ആഹ്ലാദം കണ്ടെത്തുന്ന പൊലീസുകാരുടെയും പാരാമിലിറ്ററി ഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങളാണ് നെറ്റിസൺസിന്റെ ശ്രദ്ധ കവരുന്നത്.
ഒരു പ്രാദേശിക പാർക്കിലെ മെറി-ഗോ-റൗണ്ടിൽ കുട്ടികളെപ്പോലെ ആർത്തുല്ലസിച്ച് കറങ്ങുന്ന യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെയാണ് വിഡിയോയിൽ കാണുന്നത്. എവിടെവെച്ചാണ്, എപ്പോഴാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇതിനകം വിഡിയോ വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. 48,000ത്തിലധികം പേരാണ് വിഡിയോ കണ്ടത്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ജോലിയുടെ സമ്മർദങ്ങൾക്കിടയിലും ചെറിയ സന്തോഷങ്ങൾ കണ്ടെത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ് ചിലരുടെ അഭിപ്രായം. അതേസമയം, യൂണിഫോമിലുള്ള ഉദ്യോഗസ്ഥരുടെ ഇത്തരം ദൃശ്യങ്ങൾ പൊതുവിടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും യൂണിഫോം കർത്തവ്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണെന്നും ഒരാൾ കമന്റ് ചെയ്തു.
‘എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടിയുണ്ട്. നമ്മളെല്ലാം ഇടയ്ക്കെങ്കിലും ആ കുട്ടിയെ പുറത്തെടുക്കുകയാണെങ്കിൽ ലോകം കുറച്ചുകൂടി സന്തോഷമുള്ളതാകും’ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
‘പ്രായം എത്രയായാലും കുട്ടിയായിരിക്കാൻ എല്ലാവർക്കും സാധിക്കും. അവർ അത് ആസ്വദിക്കുന്നത് നോക്കൂ’ എന്നായിരുന്നു മറ്റൊരു കമന്റ്.
പൊതുവെ ഗൗരവക്കാരായി കാണുന്ന യൂണിഫോം ധാരികളുടെ കുട്ടിത്തം നിറഞ്ഞ ആഹ്ലാദപ്രകടനമാണ് വിഡിയോയെ ഇത്രയും വേഗത്തിൽ ശ്രദ്ധേയമാക്കിയത്.
Police & paramilitary personnel enjoying a merry-go-round at a park.. 😄
A little taste of childhood again.. ❤️ pic.twitter.com/JgL26V7mF6
— Shilpa (@shilpa_cn) September 15, 2026
nbsp;






