BREAKING NEWS

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്ന് താഴേക്കു വീണ ബസ് യാത്രക്കാരിയുടെ കാലിന് പൊട്ടൽ, ഇടത് കാലിന്റെ എല്ല് പുറത്തേക്കു തള്ളിപ്പോയി, യുവതിക്ക് അടിയന്തര ശസ്ത്രക്രിയ

· · 1 min read
Share: Copied!

കാസർകോട്: നീലേശ്വരത്ത് ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു, പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയുടെ ഇടതുകാലിന്റെ എല്ലിനു പൊട്ടൽ. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) പരുക്കേറ്റത്.

കഴിഞ്ഞദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തിൽ ടയർ പൊട്ടിയതിനൊപ്പം ആ ശക്തിയിൽ പ്ലാറ്റ്ഫോം തകർന്നുവീഴുകയായിരുന്നു.

ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷയിരുന്നത്. ആ ഭാ​ഗത്തെ പ്ലാറ്റ്ഫോമാണ് തകർത്തത്. അപകടത്തിൽ കാലിന്റെ എല്ല് പുറത്തേക്കു തള്ളിയനിലയിലായിരുന്ന യുവതിയെ കെഎസ്ആർടിസി ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തി. കുഞ്ഞായിഷയും ഭർത്താവും തയ്യൽത്തൊഴിലാളികളാണ്. കാഞ്ഞങ്ങാട് പോലീസ് കേസെടുത്തു.

ഹരിത കർമ്മ സേനാംഗങ്ങൾ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ കൂടിനുള്ളിൽ നിന്ന് ചീറ്റുന്ന ശബ്ദം, പരിശോധിച്ചപ്പോൾ കണ്ടത് ഭീമൻ മൂർഖൻ പാമ്പിനെ, ചേച്ചിമാർ മൂർഖന്റെ കടി കൊള്ളാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

BREAKING NEWS
ഡോക്ടറുടെ ഫോണിൽ രോഗികളുടെ ഉൾപ്പെടെ ഒട്ടേറെ നഗ്നദൃശ്യങ്ങൾ, ഉടൻ ഫോൺ തിരികെ ലഭിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്ന ഭീതിയിയിൽ ഡോക്ടർ പരാതി നൽകി- നടിയുടെ അഭിഭാഷകൻ കോടതിയിൽ!! ഡോക്ടറെ മർദിച്ച കേസിൽ നടി അതുല്യ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം
19 Nov 2026
BREAKING NEWS
‘ചരിത്രം കുറിക്കുകയാണ്; ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ല’: ട്രംപ്–ഷി–പുട്ടിൻ ത്രികക്ഷി ഉച്ചകോടിക്ക് തുടക്കം
19 Nov 2026
BREAKING NEWS
'കൂട്ടുത്തരവാദിത്തം നഷ്ടമായി, ടീം യുഡിഎഫ് ടീമല്ലാതായി; മുഖ്യമന്ത്രിക്ക് ഏകാധിപത്യ മനോഭാവം; കെപിസിസി പ്രസിഡന്റായ മന്ത്രിക്ക് പോലും തന്റെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തേണ്ടിവന്നു'; പിണറായി വിജയൻ
19 Nov 2026
BREAKING NEWS
"അന്ന് സംഘർഷമുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാൻ പോയ സംഘത്തിൽ ഞാനും ഉണ്ടായിരുന്നു, ഞാൻ ഇറങ്ങിയില്ല, ഓട്ടോയിൽ നിന്നിറങ്ങിയ ജയരാജനടക്കമുള്ളവർക്ക് ഏറ് കിട്ടി, ആശുപത്രിയിൽ ആളുകൾക്കിടയിൽ നിന്ന് എന്ത് ഗൂഢാലോചന നടത്താനാണ് പറ്റുക? 14 വർഷത്തോളം അനുഭവിച്ച പ്രയാസത്തിന് അറുതിയായി"- കെ കെ ശൈലജ
19 Nov 2026