BREAKING NEWS

പിണറായി വിജയന്‍ യുഡിഎഫിന്റെ ഐശ്വര്യം!!!, സിപിഐഎം തെറ്റുതിരുത്താന്‍ ഒന്നും പോകുന്നില്ല, തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് പോകുന്നത്, പരിഹാസവുമായി കെ മുരളീധരന്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ മുരളീധരന്‍. സിപിഐഎം തെറ്റുതിരുത്താന്‍ ഒന്നും പോകുന്നില്ലെന്നും തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നുമായിരുന്നു കെ മുരളീധരന്‍ പ്രതികരിച്ചത്. പിണറായി വിജയന്‍ യുഡിഎഫിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയിലേക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച കോണ്‍ഗ്രസ് നേതാവിനെ തിരുകി കയറ്റാന്‍ ശ്രമമെന്ന ആരോപണത്തില്‍, ആരെയും തിരുകി കയറ്റാനുള്ളതല്ല ആരോഗ്യവകുപ്പെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ട്.

കഴിവുള്ളവരെ നിയമിക്കും. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കാനാണ് ബ്യൂറോക്രാറ്റുകള്‍. ബ്യൂറോക്രാറ്റുകള്‍ പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയതാണ് പാറ്റകളുടെ മുന്നേറ്റത്തിന് കാരണമെന്നും കെ മുരളീധരന്‍ പറഞ്ഞു. രോഗികളുടെ ജീവന്‍കൊണ്ട് പന്താടാന്‍ സമ്മതിക്കില്ലെന്നായിരുന്നു 108 ആംബുലന്‍സ് ജീവനക്കാരുടെ സമരത്തില്‍ മന്ത്രിയുടെ പ്രതികരണം. ഒരു കാരണവശാലും സമരം അനുവദിക്കാന്‍ കഴിയില്ല. അക്കാര്യം സര്‍ക്കാര്‍ ഉറപ്പുവരുത്തും. 108ല്‍ പോകുന്നവര്‍ സുഖവാസത്തിന് വരുന്നവരല്ല. പകര്‍ച്ച പനി നിയന്ത്രിക്കേണ്ടത് എല്ലാവരുടെയും ചുമതലയാണെന്നും മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകളും ഇതിനായി മുന്നോട്ട് വരണം. സര്‍ക്കാര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തികള്‍ നടത്തുമെന്നും മന്ത്രി കെ മുരളീധരന്‍ വ്യക്തമാക്കി

BREAKING NEWS
മുസ്ലിം പണ്ഡിതന്‍ നിയാസ് ജൗഹറി നിരവധി പെണ്‍കുട്ടികളെ പീഡിപ്പിച്ചു?? പ്രതിയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ്
02 Nov 2026
BREAKING NEWS
‘നേരാംവണ്ണം ഒരു എഐ ഫോട്ടോപോലും റെഡിയാക്കാൻ കോൺ​ഗ്രസിന് കഴിഞ്ഞില്ല‘; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ റാലിയെ പരിഹസിച്ച് കിരൺ റിജിജു; ‘28,000 കസേരകളിൽ 7,000 കസേരകൾ വരെ കാലിയായിരുന്നു‘: സംബീത്; മറുപടിയെന്നോണം വീഡിയോ പുറത്ത് വിട്ട് പ്രതിപക്ഷം
02 Nov 2026
BREAKING NEWS
ഭർത്താവുമായി വാക്കേറ്റം, മര്‍ദനം ഭയന്ന് പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, എസ്‌ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർ അറസ്റ്റിൽ, 14 പേര്‍ക്ക് സസ്പെഷന്‍
02 Nov 2026
BREAKING NEWS
മുണ്ടക്കയത്ത് ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം, പത്തുപേർക്ക് പരിക്ക്; അപകടം ആത്മഹത്യാശ്രമമെന്ന് ഡ്രൈവറുടെ മൊഴി; മനഃപൂർവമുള്ള നരഹത്യാശ്രമത്തിന് കേസ്; അറസ്റ്റ്
02 Nov 2026