BREAKING NEWS

മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ശുചിമുറി ജനലിലൂടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി, കൂട്ടിരിപ്പിനെത്തിയ 22 കാരന്‍ പിടിയില്‍

· · 1 min read
Share: Copied!

കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് വിഡിയോ പകർത്തിയതായി പരാതി. ഇതുമായി ബന്ധപ്പെട്ട് 22 വയസ്സുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇയാളുടെ ഫോൺ പൊലീസ് പരിശോധിച്ചു വരികയാണ്. സൂപ്പർ സ്പെഷൽറ്റി ബ്ലോക്കിലെ വാർഡ് നമ്പർ 203 ൽ ചികിത്സയിലുള്ള ഒരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് പരാതി നൽകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ശുചിമുറിയിൽ പോയ സമയം മൊബൈൽ ഫോൺ ഉപയോഗിച്ച് ഒരാൾ ജനലിലൂടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.

പിതാവിന്റെ കൂട്ടിരിപ്പുകാരൻ എന്ന നിലയിൽ വാർഡിൽ ഉണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യം പകർത്താൻ ശ്രമിച്ചതെന്ന യുവതിയുടെ പരാതിയിലാണ് ഇയാളെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026