BREAKING NEWS

ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികള്‍ മരിച്ച നിലയില്‍, പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍ കുടിച്ചെന്ന് പിതാവ്, ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്ക്, കൊലപാതകമെന്ന് നിഗമനം

· · 1 min read
Share: Copied!

ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള ഇരട്ട കുട്ടികൾ മരിച്ചു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പദികളുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഇഹാൻ, റിഹാൻ എന്നിവരാണ് മരിച്ചത്. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും, ഒരാൾ അടിമാലി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. കുട്ടികൾ പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്നാണ് പിതാവ് അഫ്‌സൽ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തില്ല.

കുട്ടികളുടെ മരണം കൊലപാതകമെന്ന് സംശയമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അവശനിലയിൽ അഫ്‌സലാണ് കുഞ്ഞുങ്ങളെ ആശുപത്രിയിൽ എത്തിച്ചത്. ദമ്പതികൾ തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു വയസ് മാത്രം പ്രായമുള്ള കുട്ടികൾ എങ്ങനെയാണ് തിന്നർ കുടിച്ചതെന്നാണ് പൊലീസിന് സംശയം.

വീട്ടാവശ്യത്തിന് വീട്ടിൽ സൂക്ഷിച്ച തിന്നർ എടുത്ത് കുടിച്ചുവെന്നാണ് മൊഴിയെങ്കിലും ആശുപത്രി അധികൃതർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിയാലേ മരണകാരണം വ്യക്തമാകൂ.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026