BREAKING NEWS

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായിട്ടും കുട്ടികളില്ല, പരിശോധിച്ചപ്പോള്‍ കണ്ടത് 26കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം, പൂര്‍ണ വളര്‍ച്ചയെത്താത്ത സ്ത്രീ ജനനേന്ദ്രിയ ഘടനകളും

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: വന്ധ്യതയ്ക്ക് ചികിത്സ തേടിയ 26കാരന്റെ ശരീരത്തില്‍ ഗര്‍ഭപാത്രം കണ്ടെത്തി. ഡല്‍ഹിയിലെ ആര്‍.ജി ഹോസ്പിറ്റല്‍സിലാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പെര്‍സിസ്റ്റന്റ് മ്യൂളേറിയന്‍ ഡക്റ്റ് സിന്‍ഡ്രോം (പിഎംഡിഎസ്) എന്ന രോഗമാണ് ഇതിന് കാരണം. പുരുഷന്മാരില്‍ അപൂര്‍വമായി കാണുന്ന രോഗമാണിത്. ലോകത്ത് ഇതുവരെ 300ല്‍ താഴെ ആളുകളില്‍ മാത്രമാണ് ഈ രോഗാവസ്ഥ കണ്ടെത്തിയിട്ടുള്ളത്. വിവാഹം കഴിഞ്ഞ് ഏറെ വര്‍ഷമായിട്ടും കുട്ടികളില്ലാത്തിനെ തുടര്‍ന്ന് ചികില്‍സക്കെത്തിയതായിരുന്നു യുവാവ്.

യുവാവിന്റെ ബീജത്തില്‍ ബീജകോശങ്ങള്‍ കുറവാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടു വൃഷണങ്ങളും താഴേയ്ക്ക് ഇറങ്ങിവരാത്ത നിലയിലായിരുന്നു. ഇതിന്റെ കാരണങ്ങള്‍ കണ്ടെത്താനാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പരിശോധനയും സ്‌കാനിങും നിര്‍ദേശിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് വയറിനുള്ളില്‍ വളര്‍ച്ചയെത്താത്ത ചെറിയ ഗര്‍ഭപാത്രവും ഫലോപ്പിയന്‍ ട്യൂബുകള്‍ക്ക് സമാനമായ ഘടനകളും കണ്ടെത്തിയത്.

ഗര്‍ഭപാത്രവും സ്ത്രീ ജനനേന്ദ്രിയ ഘടനകളും പൂര്‍ണ വളര്‍ച്ചയെത്താത്ത നിലയിലായിരുന്നു. യുവാവിന്റെ ശരീരത്തില്‍ അസാധാരണമായി കണ്ടെത്തിയ പ്രത്യുല്‍പ്പാദന അവയവങ്ങളും കേടുപാടുകള്‍ സംഭവിച്ച വൃക്ഷണങ്ങളും നീക്കം ചെയ്തു. ശസ്ത്രക്രിയ കൃത്യസമയത്ത് നടന്നതിനാല്‍ കാന്‍സറില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു.

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026