BREAKING NEWS

തിടുക്കം കാട്ടണ്ട, പതുക്കെ മതി!! സർക്കാർ പിണറായിക്കെതിരെ തിടുക്കപ്പെട്ട് ഇറങ്ങിയാൽ, ദേശീയതലത്തിലടക്കം അതിന് വിശദീകരണം നൽകാൻ ബുദ്ധിമുട്ടേണ്ടി വരും, വിഷയം അതീവ സങ്കീർണം- ഇഡി ശുപാർശ വിശദമായി ചർച്ച ചെയ്ത് കെപിസിസി

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ വിശദമായി ചർച്ച ചെയ്ത് കെപിസിസി ഭാരവാഹി യോഗം. ഈ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. നിയമവശങ്ങൾ വിശദമായി പരിശോധിച്ച ശേഷം മാത്രം ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന അഭിപ്രായം.

മാത്രമല്ല ഇ.ഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് തിടുക്കപ്പെട്ട് നടപടിയുണ്ടാകുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ, ദേശീയതലത്തിലടക്കം അതിന് വിശദീകരണം നൽകാൻ ബുദ്ധിമുട്ടേണ്ടി വരുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. അതുപോലെ വിഷയം അതീവ സങ്കീർണമാണെന്നും വിശദമായ പരിശോധന വേണമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് യോഗത്തിൽ പറഞ്ഞു.

ഇ.ഡി നൽകിയ കത്ത് നിലവിൽ നിയമ സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കൈമാറിയിരിക്കുകയാണ്. ഇതിനുപുറമേ, പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ പ്രധാന ചർച്ചയായി. പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന അഭിപ്രായം തന്നെയാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കരിക്കുലത്തിലും സ്‌കൂളുകളുടെ തിരഞ്ഞെടുപ്പിലും കേന്ദ്ര ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞെങ്കിലും പദ്ധതി നടപ്പാക്കില്ല എന്ന് അദ്ദേഹം പറഞ്ഞില്ല. ബോർഡ്-കോർപ്പറേഷൻ വിഭജനം എത്രയും വേഗം പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി

അതേസമയം കെപിസിസി തലം മുതൽ താഴെത്തട്ടിലേക്ക് അടിയന്തരമായി പുനസംഘടന നടത്തണമെന്ന പൊതുവികാരവും ഭാരവാഹി യോഗത്തിൽ ഉയർന്നു. പുനഃസംഘടന വരും വരും എന്നു പറഞ്ഞാൽ പോരാ ഉടനടി വേണമെന്ന് എം. വിൻസെന്റ് ആവശ്യപ്പെട്ടു.

‘ഇതിലും ഭേദം തിമിരമുള്ളതായിരുന്നു’; ശസ്ത്രക്രിയ ചെയ്തതാ, ​ഗുരുതര പിഴവ്; കണ്ണിലെ സ്വാഭാവിക ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയി; ആലപ്പുഴ മെഡിക്കൽ കോളജിനെതിരെ പരാതിയുമായി വയോധികയുടെ കുടുംബം

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026