BREAKING NEWS

ഭക്ഷണം ഉണ്ടാക്കാതെ മുഴുവന്‍ സമയവും ഫോണില്‍, ഭാര്യയെ ബിയര്‍ ബോട്ടിലുകൊണ്ട് കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

· · 1 min read
Share: Copied!

ബംഗളൂരു: ഭക്ഷണം ഉണ്ടാക്കാതെ കൂടുതല്‍ സമയവും മൊബൈല്‍ ഫോണില്‍ ചെലഴിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യയെ ഭര്‍ത്താവ് ബിയര്‍കുപ്പികൊണ്ട് കുത്തിക്കൊന്നു. കൊലപാതകത്തിനു ശേഷം ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് തൂങ്ങി മരിച്ചു. ബംഗ്‌ളൂരു, എച്ച് എ എല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ക്രൂരമായ കൊലപാതകവും ആത്മഹത്യയും നടന്നത്.

ഭാര്യയായ ശ്രുതി (30)യെ ബിയര്‍കുപ്പിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രാഘവേന്ദ്ര (36)യാണ് ജീവനൊടുക്കിയത്. സ്ഥിരമായി മദ്യലഹരിയില്‍ എത്തുന്ന ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് പറഞ്ഞ് ഏതാനും ദിവസം മുമ്പ് ശ്രുതി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതു പ്രകാരം ശ്രുതിയെയും ഭര്‍ത്താവ് രാഘവേന്ദ്രയെയും പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. സംഭവസമയത്ത് ശ്രുതിയുടെ രണ്ടു മക്കളും തറവാട് വീട്ടിലായിരുന്നു

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026