BREAKING NEWS

വണ്ടിക്കൂലിക്ക് 200 രൂപ നല്‍കി മാനസിക രോഗിയെ പറഞ്ഞയച്ചു, നടപടി കുടുംബത്തെ അറിയിക്കാതെ, ദിവസങ്ങളോളം തിരഞ്ഞിട്ടും സഹോദരനെ കണ്ടെത്താനായില്ലെന്ന് യുവതി, പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ച

· · 1 min read
Share: Copied!

തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി. കുടുംബത്തെ അറിയിക്കാതെ 200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടെന്നാണ് ആരോപണം. ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ട വര്‍ക്കല ഇടവ സ്വദേശി ഹസീബിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് കേസെടുക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു ഹസീബിനെ ആശുപത്രിയില്‍ നിന്ന് പറഞ്ഞുവിട്ടത്.

ഓണം കഴിഞ്ഞ് ഹസീബിനെ കാണാന്‍ സഹോദരി എത്തിയപ്പോള്‍ ഉത്രാട ദിവസം വണ്ടിക്കൂലി നല്‍കി പറഞ്ഞയച്ചു എന്നായിരുന്നു മറുപടി നല്‍കിയത്. തുടര്‍ന്ന് പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഹസീബിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, രോഗിയെ പറഞ്ഞുവിടാന്‍ നിയമമുണ്ടെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

രോഗം ഭേദമായാല്‍ രോഗികളെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞയക്കും. യാത്ര ചെലവിനായാണ് പണം നല്‍കിയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. മാനസിക വെല്ലുവിളി നേരിട്ടിരുന്ന ഹസീബിനെ ജൂലൈ 30നാണ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. ആഴ്ചയില്‍ ഒന്നിലധികം ദിവസങ്ങളില്‍ സഹോദരി ആശുപത്രിയില്‍ എത്തി ഹസീബിനെ കണ്ടിരുന്നു.

 

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026