BREAKING NEWS

ആശുപത്രി ലിഫ്റ്റില്‍ വച്ച് 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം, നഴ്സിങ് ഓഫിസറായ യൂട്യൂബർ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊല്ലം: ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നഴ്സിങ് ഓഫീസർ അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മിഗ്ദാദ് (38) ആണ് അറസ്റ്റിലായത്. നഴ്സിങ് ഓഫീസറായ ഇയാൾ യൂട്യൂബർ കൂടിയാണ്. കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ സെപ്റ്റംബർ എട്ടിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആശുപത്രിയിലെ ലിഫ്റ്റിൽവെച്ച് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കൊല്ലം ഈസ്റ്റ് പൊലീസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയ ശേഷം കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026