BREAKING NEWS

‘അമ്മയാണെന്നത് മറന്നു’; സ്വത്ത് വീതംവെച്ച തർക്കം, വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ; മർദന ദൃശ്യങ്ങൾ ഹോം നഴ്സ് പകർത്തി, വിവരം അറിയിച്ചു; പോലീസ് അന്വേഷണം

· · 1 min read
Share: Copied!

ചവറ: സ്വത്ത് വീതംവെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വൃദ്ധമാതാവിനെ മകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയ്ക്കാണ് മകൻ വേണുവിന്റെ മർദനമേറ്റത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

സഹോദരങ്ങളേക്കാൾ തനിക്ക് സ്വത്ത് കുറഞ്ഞുപോയെന്നാരോപിച്ചാണ് മകൻ വേണു അമ്മയെ മർദിച്ചതെന്നാണ് വിവരം. മർദനത്തിന്റെ ദൃശ്യങ്ങൾ ഹോം നഴ്സ് മൊബൈൽ ഫോണിൽ പകർത്തുകയും സംഭവം പുറത്തറിയിക്കുകയും ചെയ്തു.

തുടർന്ന് ചവറ പോലീസ് സ്ഥലത്തെത്തി മാതാവിന്റെയും ഹോം നഴ്സിന്റെയും മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചവറ കെ.എം.എം.എല്ലിലെ ലാപ്പ തൊഴിലാളിയാണ് വേണു.

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026