Uncategorized

സൗദി അറേബ്യയെ തൊട്ടുകളിക്കണ്ട, ആക്രമിച്ചാൽ നോക്കി നിൽക്കില്ല!! മക്കാ പ്രതിരോധ സഖ്യത്തിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ ആക്രമണമുണ്ടായാൽ ആ ബാധ്യതകൾ പാക്കിസ്ഥാൻ ഏറ്റെടുത്തു നിറവേറ്റും- ഹൂതികൾക്ക് പാക്ക് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്

· · 1 min read
Share: Copied!

ഇസ്‍ലാമബാദ്: സൗദി അറേബ്യയെ തൊട്ടുകളിക്കാൻ നോക്കണ്ട, രാജ്യത്തിനു നേരെയുണ്ടാകുന്ന ഹൂതി ആക്രമണം ‘മക്ക സംയുക്ത പ്രതിരോധ കരാർ’ പെട്ടെന്നു തന്നെ യാഥാർഥ്യമാക്കിയേക്കും എന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ മുന്നറിയിപ്പ്. സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നിവർ ചേർന്ന് പുതുതായി രൂപീകരിച്ച മക്ക പ്രതിരോധ സഖ്യത്തിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനു നേരെ ആക്രമണം ഉണ്ടായാൽ അത് എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും അക്കാര്യത്തിൽ യാതൊരു അവ്യക്തതയുടെയും ആവശ്യമില്ലെന്നും പാക്കിസ്ഥാൻ ഖ്വാജ ആസിഫ് പറഞ്ഞു.

ചൊവ്വാഴ്ച ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതികൾ സൗദി അറേബ്യയിലെ തെക്കു പടിഞ്ഞാറൻ മേഖലയിലെ നാലു നഗരങ്ങളിൽ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കു പിന്നാലെയാണ് പാക്കിസ്ഥാന്റെ മുന്നറിയിപ്പെത്തിയത്. സൗദി അറേബ്യയിലെ നഗരങ്ങളെയും സാമ്പത്തിക, ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഏതാണ്ട് എഴുപതിലേറെ പേർക്ക് പരുക്കേറ്റിരുന്നു.

‘‘സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണം തുടർന്നാൽ, പാക്കിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവർ കഴിഞ്ഞ മാസം മക്കയിൽ വച്ച് ഒപ്പുവച്ച കരാറിലെ കൂട്ടായ പ്രതിരോധ വ്യവസ്ഥകളെ സജീവമാക്കും. ഇതിൽ യാതൊരു അവ്യക്തതയും വേണ്ട. ഇതൊരു സംയുക്ത പ്രതിരോധ കരാറാണെന്നതിൽ മറ്റ് വിശദീകരണങ്ങളുടെ ആവശ്യമില്ല,’’ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.  കരാർ പ്രകാരം സൗദി അറേബ്യയോടുള്ള ബാധ്യതകൾ പാക്കിസ്ഥാൻ നിറവേറ്റുമെന്നും അതിൽ യാതൊരു സംശയവും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Uncategorized
ട്രെയിലറുകളിലും പ്രത്യേക സ്റ്റാൻഡുകളിലുമായി നിരത്തിവച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ... പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിട്ട് ഇറാൻ, "ശത്രു ഞങ്ങൾക്കെതിരെ വീണ്ടും നീക്കം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും- മുന്നറിയിപ...
12 Nov 2026
Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026