BREAKING NEWS

റോഡില്‍ പരസ്യമായി മൂത്രമൊഴിച്ചു, ചോദ്യം ചെയ്ത 47കാരനെ വളഞ്ഞിട്ട് ആക്രമിച്ചു, പിന്നാലെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മദ്യപ സംഘം

· · 1 min read
Share: Copied!

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ റോഡിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത നാല്പത്തേഴുകാരനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കാൺപൂരിലെ കകാദേവ് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് അമിത് കുമാർ എന്ന വ്യക്തി ദാരുണമായി കൊല്ലപ്പെട്ടത്. റോഡിൽ പരസ്യമായി മൂത്രമൊഴിച്ച യുവാവിനെ ചോദ്യം ചെയ്തതിനെ തുടർന്ന് മദ്യപിച്ചെത്തിയ സംഘം അമിത് കുമാറിനെ വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു.

ഇഷ്ടിക കൊണ്ട് തലയ്ക്കടിയേറ്റ അമിത് കുമാറിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവം നടന്ന പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കേസ് രജിസ്റ്റർ ചെയ്തതായി സെൻട്രൽ ഡിസിപി അതുൽ ശ്രീവാസ്തവ അറിയിച്ചു.

പ്രതികളെ പിടികൂടാനായി നാല് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026