BREAKING NEWS

12 പവൻ കുറഞ്ഞുപോയി…, ഭര്‍തൃ വീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചു, ഗര്‍ഭിണിയായിരുന്നപ്പോള്‍ പോലും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചു, യുവതി കിണറ്റിചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവുമായി കുടുംബം

· · 1 min read
Share: Copied!

മമ്പറം: പാതിരിയാട് ഭർതൃവീട്ടിലെ കിണറ്റിൽ ചാടി ജീവനൊടുക്കിയ കെ.ജ്യോതിഷ നേരിട്ടതു കടുത്ത മാനസിക ശാരീരിക പീഡനമെന്ന് ബന്ധുക്കൾ. മാങ്ങാട്ടിടം ആമ്പിലാട്ടെ പുതിയപറമ്പത്ത് വീട്ടിൽ ശ്രീഹരന്റെ മകൾ കെ.ജ്യോതിഷയാണ് (24) ഇക്കഴിഞ്ഞ മാർച്ച് 8 നു പുലർച്ചെ അഞ്ചു മണിയോടെ കിണറ്റിൽ ചാടി മരിച്ചത്.

ഗർഭിണിയായിരുന്നപ്പോൾ പോലും ജ്യോതിഷയെ ഭർത്താവ് ഉപദ്രവിച്ചിരുന്നെന്നു സഹോദരൻ കെ.ജി.ജിജേഷ് പറഞ്ഞു. 12 പവൻ സ്വർണം വിവാഹസമ്മാനമായി ജ്യോതിഷയ്ക്ക് വീട്ടുകാർ നൽകിയിരുന്നെന്നും ഇതു സ്ത്രീധനമായിട്ടാണ് ഭർതൃവീട്ടുകാർ കണക്കാക്കിയത്. ഇതു കുറഞ്ഞുപോയി എന്നു പറഞ്ഞു വിവാഹം കഴിഞ്ഞ സമയത്തുതന്നെ ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നെന്നും ഗർഭിണിയായിരുന്നപ്പോഴും തുടർന്നെന്നും ജ്യോതിഷയുടെ ബന്ധുക്കൾ ആരോപിക്കുന്നു.

ഭർത്താവ് മർദിക്കുമായിരുന്നെന്നും അവര‍്‍ പറഞ്ഞു. സംഭവത്തിൽ ഭർത്താവിനും ഭർതൃബന്ധുക്കൾക്കുമെതിരെ പിണറായി പൊലീസ് കേസെടുത്തു. പാതിരിയാട് കുഴിയിൽപീടിക സ്വദേശിയായ ഭർത്താവ് പുതിയപുരയിൽ സജിൽ (37), മാതാവ് ചന്ദ്രി (55), സഹോദരി ജൂന (39) എന്നിവർക്കെതിരെയാണു കേസ്. കൂടുതൽ സ്വർണവും സ്ത്രീധനവും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ജ്യോതിഷയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ജ്യോതിഷയുടെ സഹോദരൻ കെ.ജി.ജിജേഷ് നൽകിയ പരാതിയിലാണ് കേസ്.

BREAKING NEWS
ടിവികെയ്ക്ക് കൂറ് ഫാസിസ്റ്റ് ശക്തികളോട്, ഇവര്‍ ഇന്ത്യ മുന്നണിയുടെ ഭാഗം തന്നെയാണോ?? 'ഇത്രയൊക്കെ സംഭവിച്ചിട്ടും വിജയ് തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്, അവര്‍ ആത്മാഭിമാനം പണയം വെച്ചുവോ?? വിമര്‍ശനവുമായി ഡിഎംകെ
03 Nov 2026
BREAKING NEWS
നേപ്പാളിൽ എവറസ്റ്റിന് സമീപം രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് തകർന്നു; ഇന്ത്യക്കാരന് ദാരുണാന്ത്യം; അപകടം ലാൻഡിങ്ങിനിടെ; വീഡിയോ
03 Nov 2026
BREAKING NEWS
ദീപാവലി വിപണിക്ക് ആവേശം പകരാൻ സ്വർണ്ണവിലയിലെ ഇടിവ്; കേരളത്തിലെ ജ്വല്ലറികൾ തൻതേരസ്–ദീപാവലി വ്യാപാരത്തിനായി ഒരുങ്ങി
03 Nov 2026
BREAKING NEWS
എസ്ഐആറിലൂടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രം 2.29 കോടി വോട്ടർമാർ കുറഞ്ഞു; 90 ശതമാനവും ഉത്തർപ്രദേശിൽ, 2.04 കോടി വോട്ടർമാരുടെ കുറവ്; ഉത്തരാഖണ്ഡിൽ എട്ട് ലക്ഷം പേരുടെ കുറവ്
03 Nov 2026