BREAKING NEWS

സ്ത്രീകളെ അവഹേളിച്ചാൽ ശക്തമായ നടപടിയെടുക്കും, എല്ലാവരുടെ വീട്ടിലും അമ്മയും സഹോദരിയുമുണ്ട്, തൃഷയ്ക്കെതിരായ ദ്വയാര്‍ത്ഥ പ്രയോഗം, ഉദയനിധിയെ പരോക്ഷമായി വിമര്‍ശിച്ച് വിജയ്

· · 1 min read
Share: Copied!

ചെന്നൈ: സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. തമിഴ്നാട് നിയമസഭയിൽ സംസാരിക്കവേയാണ് വിജയിന്റെ പരാമർശം. നടി തൃഷയെ ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശത്തെ പരോക്ഷമായി വിജയ് വിമർശിക്കുകയും ചെയ്തു. ‘അഭിപ്രായ സ്വാതന്ത്ര്യം– എങ്ങനെയാണ് വിനിയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമ്മൾ ആത്മപരിശോധന നടത്തണം.

അതേസമയം, നമ്മുടെ ജനങ്ങളെയോ സ്ത്രീകളെയോ അവഹേളിച്ച് സംസാരിക്കുന്നത് ഒഴിവാക്കണം. ചിലർ ദ്വയാർഥത്തിൽ സംസാരിക്കുന്നത് ജനങ്ങൾ കാണുന്നുണ്ട്. നമ്മുടെ വീടുകളിൽ നമുക്കെല്ലാവർക്കും അമ്മയും സഹോദരിമാരും ഉണ്ടെന്നുമാത്രമാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്നത്.

സ്ത്രീകളെ അവഹേളിച്ചാൽ ശക്തമായ നടപടിയെടുക്കും.’– ഉദയനിധിയെ പേരെടുത്തു പറയാതെ വിജയ് പറഞ്ഞു. തൃഷയെ ഉദ്ദേശിച്ചു നടത്തിയ മോശം പരാമർശത്തെ തുടർന്ന് ഏതാനും ആഴ്ച മുൻപ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026