BREAKING NEWS

നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ല, പാട്ടുപാടുന്നത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താന്‍, രമ്യ ഹരിദാസിനെ പരിഹസിച്ച് അഡ്വ. വസന്ത് സിറിയക്

· · 1 min read
Share: Copied!

കോട്ടയം: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ പരിഹാസവുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക്. നാടന്‍പാട്ട് നിര്‍ത്തി നാടന്‍ തല്ല് നടത്തുന്നത് അത്ര രമ്യമല്ലെന്നായിരുന്നു വസന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. പാട്ടുപാടുന്നത്ര എളുപ്പമല്ല പാര്‍ട്ടിക്കാരെ കൂടെ നിര്‍ത്താന്‍ എന്നും വസന്ത് പറഞ്ഞു.

രമ്യ ഹരിദാസിനെതിരെ പരിഹാസ പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്തെത്തിയിരുന്നു. ‘എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂര്‍ തോറ്റു, ഉത്തരം കിട്ടിയല്ലോ’, എന്നായിരുന്നു റിജില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. എംഎല്‍എയുടെ പേരെടുത്ത് പറയാതെയായിരുന്നു റിജിലിന്റെ പരിഹാസം. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസി നടപടി സ്വീകരിച്ചിട്ടുണ്ട്.

രമ്യ ഹരിദാസിന്റെ സഹായി പാളയം പ്രദീപിനെയും കെപിസിസി ജനറല്‍ സെക്രട്ടറി സജാദിനെയും സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി മുന്‍ പ്രസിഡന്റ് എം എം ഹസ്സന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്. ചിറയിന്‍കീഴിലെ സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026