BREAKING NEWS

വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭർത്താവ് പോകുന്നിടത്തെല്ലാം ഭാര്യ പോകേണ്ടതില്ല, എപ്പോഴും ഭാര്യയെ കൂടെ കൂട്ടാന്‍ കഴിയുമോയെന്ന് മദ്രാസ് ഹൈക്കോടതി

· · 1 min read
Share: Copied!

ചെന്നൈ: ഭർത്താവ് ജോലിക്കായി മാറിത്താമസിക്കുമ്പോൾ ഭാര്യയും കൂടെപ്പോകണമെന്ന് നിർബന്ധിക്കാനാവില്ലെന്നും, വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭർത്താവിനൊപ്പം എവിടെയും സഞ്ചരിക്കാൻ ഭാര്യക്ക് ബാധ്യതയില്ലെന്നും മദ്രാസ് ഹൈകോടതി. ശിവഗംഗ കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, എം.ഡി. സുമതി എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം. 1992 സെപ്റ്റംബറിൽ വിവാഹിതരായ ദമ്പതികൾക്ക് നാല് മക്കളുണ്ട്. എന്നാൽ വർഷങ്ങളായി ഇവർ വേർപിരിഞ്ഞു ജീവിക്കുകയായിരുന്നു.

ഭാര്യ അവിഹിത ബന്ധത്തിലാണെന്നാരോപിച്ച് ഭർത്താവ് നൽകിയ വിവാഹമോചന ഹരജി ശിവഗംഗ കുടുംബ കോടതി തള്ളിയിരുന്നു. ജോലി ആവശ്യത്തിനായി ഭർത്താവ് മുംബൈയിലേക്ക് മാറിയപ്പോൾ ഭാര്യയെ കൂടെക്കൂട്ടാത്തതിനാൽ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 23(1)(എ) പ്രകാരം ഭർത്താവ് തന്റെ സ്വന്തം വീഴ്ചയുടെ ആനുകൂല്യം തേടുകയാണെന്നായിരുന്നു കുടുംബ കോടതിയുടെ നിരീക്ഷണം. ഭർത്താവിനൊപ്പം പോകേണ്ടത് ഭാര്യയുടെ കടമയാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. കുടുംബ കോടതിയുടെ ഈ നിരീക്ഷണങ്ങളെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. ഭർത്താവിന് ജോലി സംബന്ധമായി മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടി വരുമ്പോൾ എല്ലാ സാഹചര്യങ്ങളിലും ഭാര്യയെ ഒപ്പം കൂട്ടാൻ കഴിഞ്ഞെന്നു വരില്ലെന്ന് കോടതി വ്യക്തമാക്കി.

ഉദാഹരണത്തിന് ഭർത്താവ് ഒരു സൈനികനാണെങ്കിൽ ആർമി ബാരക്കുകളിൽ കുടുംബത്തോടൊപ്പം താമസിക്കാൻ സാധിക്കില്ല. കൂടാതെ ഭാര്യയും ഏതെങ്കിലും ജോലിയിൽ പ്രവേശിച്ചിരിക്കണം. അതിനാൽ വോഡഫോൺ പരസ്യത്തിലെ പഗ് നായയെപ്പോലെ ഭർത്താവ് പോകുന്നിടത്തെല്ലാം ഭാര്യ അനുസരിച്ച് അനുഗമിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ദുരുദ്ദേശ്യമോ നിയമവിരുദ്ധമായ പ്രവൃത്തിയോ ഉണ്ടായെങ്കിലേ സെക്ഷൻ 23(1)(എ) പ്രകാരമുള്ള ‘വീഴ്ചയായി’ കണക്കാക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. അതേസമയം, ഭാര്യക്കെതിരെയുള്ള വ്യഭിചാര ആരോപണവും കോടതി അംഗീകരിച്ചില്ല. ആരോപണവിധേയനായ വ്യക്തിയെ കക്ഷി ചേർക്കാത്തത് ഈ വാദത്തിന് തിരിച്ചടിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

BREAKING NEWS
എന്റെ മുന്നിൽ വന്നത് രണ്ട് ഫയലുകൾ, ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളത്, രണ്ടാമത്തേത് ജിഎൻഎ.എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും!! കഴിഞ്ഞ സർക്കാരും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്, കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നട...
04 Nov 2026
BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, യുവതി തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയെ...
04 Nov 2026
BREAKING NEWS
കുവൈറ്റിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു, 11 പേർക്ക് പരുക്ക്, ഒരാളുടെ കൈ നഷ്ടമായി
04 Nov 2026
BREAKING NEWS
ട്രംപിന് ഇസ്രയേലിലേക്ക് വിമാനം കേറേണ്ടി വരുമോ? അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റിന് കനത്ത തിരിച്ചടി, ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റുകൾ, സെനറ്റിലും വൻ മുന്നേറ്റം
04 Nov 2026