BREAKING NEWS

കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഓഫിസിലെത്തി, പിന്നാലെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ എക്സൈസ് അസി. ഇൻസ്പെക്ടറെ ക്രൂരമായി മര്‍ദിച്ചു, രണ്ട് പേര്‍ക്കെതിരെ കേസ്

· · 1 min read
Share: Copied!

തലശ്ശേരി: കണ്ണൂർ തലശ്ശേരി എക്സൈസ് റേഞ്ച് ഓഫീസിൽ എക്സൈസ് അസി. ഇൻസ്പെക്ടർക്ക് മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പായം സ്വദേശി മുഹമ്മദ് കൈഫിനും കണ്ടാലറിയാവുന്ന മറ്റൊരാൾക്കുമെതിരെ പൊലീസ് കേസെടുത്തു. മുൻവൈരാഗ്യത്തിന്റെ പേരിലാണ് മർദിച്ചതെന്നാണ് പരാതി.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. പഴയ കേസിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് എക്സൈസ് ഓഫീസിലെത്തിയ മുഹമ്മദ് കൈഫ്, ഉദ്യോഗസ്ഥനോട് വിവരങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. വിവരങ്ങൾ കൈമാറിയതിന് പിന്നാലെ മുൻ വൈരാഗ്യം മുൻനിർത്തി പ്രതിയും കൂടെയുണ്ടായിരുന്നയാളും ചേർന്ന് അസിസ്റ്റന്റ് ഇൻസ്പെക്ടറെ ആക്രമിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

മർദനത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്റെ തലയ്ക്കും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
അമേരിക്ക മാറി ചിന്തിച്ചു തു‌ടങ്ങി, ട്രംപിനെ ചതിച്ചത് ഏകാധിപത്യ സ്വഭാവമോ? അധികാരത്തിലേറിയത് പണപ്പെരുപ്പം നിയന്ത്രിക്കും, ജീവിതച്ചെലവ് കുറയ്ക്കുമെന്ന വാഗ്ദാനത്തിൽ!! താങ്ങാനാവാതെ നിത്യോപയോഗ സാധനങ്ങളുടെ വില, വിദേശ ഉൽപ്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകൾ, ഇറാനുമായുള്ള യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്...
04 Nov 2026
BREAKING NEWS
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുപ്പം സ്ഥാപിക്കും, പിന്നാലെ ലൈംഗിക ചുവയോടെയുള്ള സംസാരം, വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധം പിടിക്കും, വിസമ്മതിച്ചപ്പോൾ അശ്ലീലം പറഞ്ഞു,നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന ദുരനുഭവം, നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി യുവതി
04 Nov 2026
BREAKING NEWS
എന്റെ മുന്നിൽ വന്നത് രണ്ട് ഫയലുകൾ, ഒന്ന്, ഹിമാചൽ പ്രദേശിൽ നിന്ന് യൂണിറ്റിന് 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ളത്, രണ്ടാമത്തേത് ജിഎൻഎ.എന്ന സ്വകാര്യ കമ്പനിയിൽ നിന്ന് 8.63 രൂപയ്ക്കും!! കഴിഞ്ഞ സർക്കാരും സ്വകാര്യകമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ട്, കെഎസ്ഇബി ചെയർമാനെ മാറ്റിയത് സ്വാഭാവികമായ നട...
04 Nov 2026
BREAKING NEWS
വഴിയിൽ കണ്ട വാഹനങ്ങളെയെല്ലാം ഇടിച്ചിട്ട് അന്തവും കുന്തവുമില്ലാതെ 18 കാരന്റെ കാർ ഡ്രൈവിങ്, ആദ്യം സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട ശേഷം കാർ പാഞ്ഞത് വാഹനത്തിന് മുകളിലൂടെ, യുവതി തെറിച്ചുവീണതിനാൽ ജീവൻ രക്ഷപ്പെട്ടു, ടയർ പൊട്ടി റോഡിലൂടെ തീ പറത്തി പാഞ്ഞ കാർ തടഞ്ഞിട്ട് നാ‌‌ട്ടുകാർ, 18 കാരൻ ലഹരി ഉപയോ​ഗിച്ചോയെ...
04 Nov 2026