അടിമാലി: അടുക്കള തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി ചെയ്തയാൾ അറസ്റ്റിൽ. മൂന്നാർ അരുവിക്കാട് വെസ്റ്റ് ഡിവിഷനിൽ താമസിക്കുന്ന രാജാംഗൻ ( 61) നെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ പുരയിടത്തിൽനിന്ന് 14 കഞ്ചാവ് ചെടികളും രണ്ട് കിലോ ഉണക്ക കഞ്ചാവും പൊലീസ് പിടികൂടി. പച്ചക്കറി കൃഷിയുടെ മറവിലാണ് ഇയാൾ കഞ്ചാവ് കൃഷി ഇറക്കിയിരുന്നത്. നേരത്തെ കഞ്ചാവ് കൃഷിയുടെ തലസ്ഥാനമെന്ന് അറിയപ്പെട്ട കമ്പക്കല്ല് , കടവരി മലനിരകളുടെ ഭാഗമായിട്ടുള്ള പ്രദേശത്തിൽ ഉൾപ്പെട്ടതാണ് അരുവിക്കാടും.
ലോക വിപണിയിൽ തന്നെ ഇടുക്കി കഞ്ചാവിന് വൻ ഡിമാൻറാണ്. ഇതാണ് കഞ്ചാവ് കൃഷിക്കാർ വീണ്ടും തല പൊക്കാൻ കാരണം. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് മൂന്നാർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് രാജാംഗൻ അറസ്റ്റിലായത്.






