BREAKING NEWS

“കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈ തരാന്‍ വന്നു, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല, താന്‍ കൈകൊടുത്തില്ല, അങ്ങനെ ചെറുപ്പത്തിലേ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്”, വിവാദ പരാമര്‍ശവുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി

· · 1 min read
Share: Copied!

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയ്‌ക്ക് പിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തി എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി. ചെറിയ പെൺകുട്ടികളായാൽ പോലും അന്യപുരുഷന്മാർക്ക് ഹസ്തദാനം ചെയ്യരുതെന്നാണ് സഖാഫിയുടെ പരാമർശം. ചെമ്മാട് നടന്ന പരിപാടിയിലായിരുന്നു സഖാഫിയുടെ പ്രസംഗം.

അടുത്തിടെ ഒരു പരിപാടിയിൽ ചില പെൺകുട്ടികൾ തനിക്ക് കൈകൊടുക്കാൻ എത്തിയപ്പോൾ താൻ അത് നിരസിച്ചെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. പെൺകുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സഖാഫിയുടെ വിശദീകരണം. ‘ഞാൻ മിനിഞ്ഞാന്ന് കണ്ണൂർ ജില്ലയിലെ ഒരു കല്യാണ വീട്ടിൽ പോയി. കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കാത്തിരിക്കുന്നുണ്ട്.

ആ ചെറിയ പെൺകുട്ടികൾക്ക് ഒന്നും പ്രായമായിട്ടില്ല. അല്ലെങ്കിൽ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല. ആ കുട്ടികൾ എനിക്ക് കൈ കാണിച്ചപ്പോൾ ഞാൻ കൈ കൊടുത്തില്ല. ഞാൻ പറഞ്ഞു, കുട്ടിക്കാലത്ത് അങ്ങനെ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്’ എന്നായിരുന്നു സഖാഫിയുടെ പ്രസംഗത്തിലെ പരാമർശം.

BREAKING NEWS
ഒരു സ്ത്രീയുടെ ഗതികേട് മനസിലാക്കണം, ഏത് കമ്മീഷനാണ് വിഷയം പരിശോധിച്ചത്? നാവിന് യാതൊരു പ്രശ്നവും ഇല്ലാതെ, ഒരു ഉളുപ്പും ഇല്ലാത്ത മറുപടികൾ മുഖ്യമന്ത്രി ഇനി പറയരുത്- എല്‍പിഎസ്‌ടിഉദ്യോഗാർഥികൾ
04 Nov 2026
BREAKING NEWS
ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ല, ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത്, സര്‍ക്കാര്‍ കൂടെയുണ്ട്, റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും- വി ഡി സതീശന്‍
04 Nov 2026
BREAKING NEWS
ഞാൻ അല്ല അവനെ വിളിച്ചു വരുത്തി കൊന്നത്, അവനെ കൊല്ലാനാണെങ്കിൽ അവനെ സ്‌നേഹിക്കേണ്ട കാര്യം ഇല്ലായിരുന്നല്ലോ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, അഭിരാമിന്റെ കൊലപാതകത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി പെണ്‍സുഹൃത്ത്
04 Nov 2026
BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026