കൊല്ലം: ദോശ വൈകിയതിനെ തുടര്ന്ന് തട്ടുകട തല്ലിത്തകർത്തു. കൊല്ലം ശൂരനാട് കോയിക്കൽ ചന്തയിലാണ് സംഭവം. കട നടത്തിപ്പുകാരായ ദമ്പതികളെ ആക്രമിച്ചതായും പരാതി. സംഭവത്തിൽ രണ്ട് പേര് പിടിയിലായിട്ടുണ്ട്.
പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശി അജി (46), രമേശന് (44) എന്നിവരാണ് അറസ്റ്റിലായത്.
മൂന്നംഗ സംഘമാണ് തട്ടുകടയിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയത്. സ്ഥലത്തെത്തിയ പൊലീസിനോടും പ്രതികൾ വാക്കേറ്റം നടത്തി.






