BREAKING NEWS

“നൂറ് കണക്കിന് പുരുഷന്മാരുള്ള സെറ്റില്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നു”, ഇപ്പോള്‍ അഞ്ഞൂറോ ആയിരം പേരോ ഉണ്ടെങ്കിലും എനിക്ക് പ്രശ്നമില്ല, മനസുതുറന്ന് ദിയ മിര്‍സ

· · 1 min read
Share: Copied!

മോഡലിങിലൂടെയാണ് ദിയ മിര്‍സ സിനിമയിലെത്തുന്നത്. കുടുംബ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാത്തതിനാല്‍ ഏറെ വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നത്തെ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ പരുവപ്പെടുത്തിയതെന്നാണ് ദിയ മിര്‍സ പറയുന്നത്. അത്തരത്തിലൊന്നായിരുന്നു തുംസ നഹീന്‍ ദേഖായിലെ പാട്ട് രംഗം. 2004ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ നായകന്‍ ഇമ്രാന്‍ ഹാഷ്മിയായിരുന്നു.

ചിത്രത്തിലെ മുജെ തുംസെ മൊഹബത്ത് ഹേ എന്ന പാട്ടില്‍ നൂറോളം പുരുഷന്മാര്‍ക്ക് മുന്നില്‍ അര്‍ദ്ധ നഗ്നയായി നില്‍ക്കേണ്ടി വന്നതിനെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്. ബോളിവുഡ് ബ്ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് ദിയ മിര്‍സ മനസ് തുറന്നത്. താന്‍ പോലും വിചാരിക്കാത്ത തരത്തില്‍ ആ അനുഭവം തന്നെ സ്വതന്ത്രയാക്കി. ആ പാട്ട് ഷൂട്ട് ചെയ്ത് തീര്‍ന്നപ്പോഴേക്കും സ്വന്തം ശരീരത്തിന്മേലുള്ള ആത്മവിശ്വാസം വര്‍ധിച്ചെന്നും ദിയ പറയുന്നു. വൈഭവി മര്‍ച്ചന്റായിരുന്നു കൊറിയോഗ്രഫി. സെറ്റിലുണ്ടായിരുന്നവരെല്ലാം തന്റെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നുവെന്നും ദിയ പറയുന്നു.

”പക്ഷെ ഒരു പെണ്‍കുട്ടിയെന്ന നിലയില്‍ ഞാന്‍ ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു അത്. കാരണം. നൂറ് കണക്കിന് പുരുഷന്മാരുള്ളൊരു സെറ്റില്‍ എല്ലാവരുടേയും മുന്നില്‍ വച്ച് ഏതാണ്ട് അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് നില്‍ക്കേണ്ടി വന്നു. പക്ഷെ ഷൂട്ട് കഴിഞ്ഞപ്പോഴേക്കും ആ രംഗം കഥാപാത്രത്തിന് എത്രത്തോളം ആവശ്യമാണെന്ന് മനസിലായി. കഥാപാത്രത്തിലൂടെ ഒരുകാര്യം പറയാന്‍ ശ്രമിക്കുകയായിരുന്നു. അതിനായി അഞ്ഞൂറും ആയിരവും പേരുണ്ടെങ്കിലും എനിക്ക് പ്രശ്‌നമല്ല എന്നായി” എന്നാണ് ദിയ പറയുന്നത്. തുടക്കക്കാലത്തെ അനുഭവങ്ങളാണ് ഇന്നത്തെ തന്നെ സൃഷ്ടിച്ചതെന്നാണ് ദിയ പറയുന്നത്. 25 വര്‍ഷത്തെ യാത്രയില്‍ നേരിടേണ്ടി വന്ന കാര്യങ്ങളാണ് ഇന്ന് കഥാപാത്രങ്ങളില്‍ സത്യം കൊണ്ടു വരാന്‍ തന്നെ സഹായിക്കുന്നതെന്നും ദിയ പറഞ്ഞു.

BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി 'തോക്ക് ഷാജി' അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്
05 Nov 2026
BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026