സിനിമക്കാഴ്ചയെ ബാധിക്കുന്ന തരത്തില്‍ തിയേറ്ററിനകത്ത് ബഹളമുണ്ടാക്കുന്നവരെക്കുറിച്ച് നടിയും ഇന്‍ഫ്ളുവന്‍സറുമായ സൗഭാഗ്യ വെങ്കിടേഷ്. ഗീതു മോഹന്‍ദാസ് ഒരുക്കിയ യഷ് ചിത്രം ടോക്സിക് കാണാന്‍ പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെക്കുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് സൗഭാഗ്യയുടെ പ്രതികരണം.
”എല്ലായിപ്പോഴും ലൈംഗിക വൈകൃതമുള്ള ഗുണ്ടകളാണ് എല്ലായിപ്പോഴും തിയേറ്ററിനകത്തെ അന്തരീക്ഷവും സിനിമാനുഭവവും നശിപ്പിക്കുന്നത്.
ഉടനീളം അവര്‍ അനാവശ്യ ശബ്ദങ്ങളുണ്ടാക്കുകയായിരുന്നു. സോ കോള്‍ഡ് എ റേറ്റഡ് സിനിമയിലെ രംഗങ്ങളേക്കാള്‍ അശ്ലീലമായിരുന്നു അവ. ടോക്സിക്” എന്നാണ് സൗഭാഗ്യ പറയുന്നത്. പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സന്തോഷത്തോടെ സിനിമ കാണാനെത്തുന്ന കുടുംബ പ്രേക്ഷകരടക്കമുള്ളവരുടെ സൗകാര്യതയേയും സമാധാനത്തേയും മാനിക്കാതെ ബഹളം വെക്കുന്നവര്‍ പതിവ് കാഴ്ചയാണ്.
ഇത്തരക്കാര്‍ക്കെതിരെ തിയേറ്റര്‍ ഉടമകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രേക്ഷകര്‍ പറയുന്നു. അതേസമയം പൊതു ഇടങ്ങില്‍ പെരുമാറേണ്ടത് എങ്ങനെയാണെന്നും സിവിക് സെന്‍സ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും ഓരോ വ്യക്തിയും മനസിലാക്കണമെന്നും വിമര്‍ശകര്‍ പറയുന്നു.






