BREAKING NEWS

വീട്ടിൽ നിന്നിറങ്ങിയത് ക്ലാസിൽ പോകണമെന്ന് പറഞ്ഞ് അമ്മയോട് വാശിപിടിച്ച്, പിന്നെ ആ മാതാപിതാക്കൾ കണ്ടത് ജീവനറ്റ മകനെ!! ഹോംവർക്ക് പരിശോധിക്കുന്നതിനിടെ അധ്യാപിക ആറു വയസുകാരന്റെ കരണത്തടിച്ചു, കുഴഞ്ഞ് വീണ് കുട്ടിക്ക് ദാരുണാന്ത്യം

· · 1 min read
Share: Copied!

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് അധ്യാപികയുടെ മർദനത്തിനും അപമാനിക്കലിനും പിന്നാലെ ആറ് വയസുകാരനായ യുകെജി വിദ്യാർഥി മരിച്ചതായി റിപ്പോർട്ട്. ടൗൺ കോത്ത് റോഡ് മേഖലയിലെ ലിറ്റിൽ ഗാർഡൻസ് സ്കൂളിലെ വിദ്യാർഥിയായ പ്രണയ് തേജയാണ് മരിച്ചത്. കുട്ടിയെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഹോംവർക്ക് പരിശോധിക്കുന്നതിനിടെ അധ്യാപിക കുട്ടിയെ വസ്ത്രത്തിൽ പിടിച്ചുവലിക്കുകയും അപമാനിക്കുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. കൈയിൽ സ്ലേറ്റുമായി അധ്യാപികയ്ക്ക് മുന്നിൽ നിൽക്കുന്ന കുട്ടി കരഞ്ഞുകൊണ്ട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് അധ്യാപിക കുട്ടിയോട് എന്തോ പറയുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നു. ഏതാനും നിമിഷങ്ങൾക്കുശേഷം ഭയന്ന് നിശ്ചലനായി നിൽക്കുന്ന കുട്ടി അധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെ തുടർന്ന് സ്കൂൾ അധികൃതർ പ്രണയ് തേജയെ ഉടൻ വിശാഖപട്ടണത്തെ കിംഗ് ജോർജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നതായി മെഡിക്കൽ സംഘം അറിയിച്ചു.

അധ്യാപികയുടെ മർദനവും അതിനെ തുടർന്നുണ്ടായ കടുത്ത ഭയവും മാനസിക സമ്മർദവും കുട്ടിയിൽ പെട്ടെന്നുള്ള ഹൃദയസംബന്ധമായ തകരാറിന് കാരണമായിരിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെയും അധികൃതരുടെയും പ്രാഥമിക നി​ഗമനം. എന്നാൽ മരണത്തിന്റെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂ.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അധ്യാപികയുടെ നടപടികളും കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണ്. അതേസമയം വ്യാഴാഴ്ച രാവിലെ ഏകദേശം എട്ടു മണിയോടെ എഴുന്നേറ്റതിനു പിന്നാലെ മകൻ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചെന്ന് പിതാവ് പറഞ്ഞു. ആരോഗ്യവാനായിട്ടാണ് കുട്ടി സ്കൂളിലേക്കു പോയതെന്നും വീട്ടിൽ നിന്ന് പോകുമ്പോൾ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്നും കുടുംബം പറഞ്ഞു. എന്നാൽ മണിക്കൂറുകൾക്കു ശേഷം ഞെട്ടിക്കുന്ന വാർത്തയാണ് അവരെ തേടിയെത്തിയത്.

തന്റെ മകന് എന്തോ സംഭവിച്ചുവെന്ന് ഏകദേശം ഉച്ചയോടെ തന്റെ ഭാര്യാസഹോദരന്റെ സ്ഥലത്തിനടുത്ത് ജോലി ചെയ്യുന്ന പാചകക്കാർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും സ്കൂളിൽ നിന്ന് ആരും വിളിച്ചില്ലെന്നും പിതാവ് പറഞ്ഞു. കുഞ്ഞിനെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

BREAKING NEWS
രാജേന്ദ്ര വിശ്വനാഥ് ആർലേക്കൻ ഇനി തമിഴ്‌നാട് ​ഗവർണർ, കേരളാ​ഗവർണറായി ഓം പ്രകാശ് മാത്തൂർ, മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായ ഓം പ്രകാശ് കേരള രാജ്ഭവന്റെ അമരത്തേക്കെത്തുന്നത് സിക്കിമിൽ നിന്ന്
12 Oct 2026
BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026