BREAKING NEWS

ടെക്കികളായ ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്, കലികയറി ഭാര്യയുടെ മുഖത്ത് അടിച്ചു, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു, അബദ്ധം മനസിലായത് പിന്നീട്… അമ്മയെ വിളിച്ച് കൊലപാതക വിവരം പറഞ്ഞ ശേഷം യുവാവും ജീവനൊടുക്കി

· · 1 min read
Share: Copied!

ബെംഗളൂരു: ബെംഗളൂരുവിൽ ഭാര്യയെ കൊല്ലപ്പെട്ട നിലയിലും ഭർത്താവിനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ബുധനാഴ്ച രാത്രി ദമ്പതികൾ തമ്മിലുണ്ടായ തർക്കം പിന്നീട് കൊലപാതകത്തിലേക്കു നീങ്ങിയതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഇരുവരും മണിക്കൂറുകൾക്കുള്ളിൽ മരിച്ചതായാണ് റിപ്പോർട്ട്.

സിവിൽ എൻജിനീയറായ സുമന്ത് ജെയിനും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭാര്യ പത്മാവതിയുമാണ് മരിച്ചത്. രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും പിന്നീട് ഇത് രൂക്ഷമാകുകയും ചെയ്തെന്നാണ് വിവരം. തർക്കത്തിനിടെ കലി കയറിയ സുമന്ത് ഭാര്യയുടെ മുഖത്ത് അടിച്ചതായും തുടർന്ന് തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചതായും പോലീസ് സംശയിക്കുന്നു. പിന്നീട് പത്മാവതിയെ ഉണർത്താൻ ശ്രമിച്ചപ്പോഴാണ് ശ്വാസമില്ലെന്ന് മനസിലാക്കിയത്. ഇതോടെ പരിഭ്രാന്തനായ സുമന്ത് അമ്മയെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അറിയിച്ചതായും പിന്നീട് സന്ദേശം അയച്ചതായും റിപ്പോർട്ടുണ്ട്.

സന്ദേശം കണ്ടതോടെ അമ്മ ഉടൻ വീട്ടുടമയെ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് ഹാളിലെ സീലിങ് ഫാനിൽ സുമന്തിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിൽ പത്മാവതിയെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, പത്മാവതിയുടെ മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവങ്ങളുടെ കൃത്യമായ ക്രമവും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ദമ്പതികൾ തമ്മിലുള്ള തർക്കം എങ്ങനെ ദുരന്തത്തിൽ കലാശിച്ചുവെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പരിശോധിക്കുന്നുണ്ട്.

‘ നിങ്ങൾ നിയമസഭയിൽ കിടന്ന് ‘അച്ഛൻ എവിടെ? അച്ഛൻ എവിടെ?’ എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി അമ്മയോട് ചോദിക്കൂ, അവർ പറയും, നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?’… മുഖ്യമന്ത്രി വിജയ്ക്കെതിരെ ബിജെപി നേതാവ് നടത്തിയ പരാമർശം വിവാദത്തിൽ

 

BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026
BREAKING NEWS
മൂവന്തി കഴിഞ്ഞാൽ സാറ് തത്തറയാ... പബ്ബിൽ അർധരാത്രി പരിശോധനയ്ക്കിടെ ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട പോലീസുകാർക്ക് നേരെ തെറിയഭിഷേകം, മർദനം!! ഐഎഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പബ്ബുകളിലും ബാറുകളിലും രാത്രികാല പരിശോധന കർശനമാക്കിയത് സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം
13 Oct 2026
BREAKING NEWS
പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെയും സ്ത്രീകളെയും സംഘം ചേർന്ന് മർദിച്ചു, രണ്ട് പുരുഷൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയെ വേലിയിൽ കെട്ടിയിടുന്നതും ആവർത്തിച്ച് ഇടിക്കുന്ന ദൃശ്യങ്ങളും പുറത്ത്... ജയിൽ മോചിതരായ പ്രതിയെ മാലയിട്ട് സ്വീകരിച്ച് ഹിന്ദുരക്ഷാദൾ
13 Oct 2026
BREAKING NEWS
കടുത്ത നെഞ്ചുവേദനയെ തുടർന്ന് പിതാവ് മകളേയുമെടുത്ത് ആശുപത്രിയിലേക്ക് ഓടി, ഇടയ്ക്കുവച്ച് ഹൃദയമിടിപ്പ് നിന്നു, പൾസ് കിട്ടുന്നില്ല, മകൾ മരിച്ചെന്നു കരുതി കുട്ടിയുമായി തിരിച്ച് വീട്ടിലേക്ക്... ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം പെട്ടിയിൽ കിടത്തി... മണിക്കൂറുകൾക്ക് ശേഷം അനക്കം കണ്ട് നോക്കിയ അമ്മ കണ്...
13 Oct 2026