BREAKING NEWS

ഇരുമ്പ് ഗ്രിൽ ഇളക്കിമാറ്റി ബെവ്കോ ഔട്ട്ലെറ്റില്‍ കയറി, ലോക്കര്‍ പൊളിക്കാന്‍ കഴിയാത്തതോടെ കാല്‍ ലക്ഷത്തിന്റെ പ്രീമിയം മദ്യം കവര്‍ന്ന് മോഷ്ടാക്കള്‍

· · 1 min read
Share: Copied!

തിരുവനന്തപുരം: ബാലരാമപുരം ബെവ്‌കോ ഔട്ട്ലെറ്റിൽ നടന്ന മോഷണത്തിൽ 23,880 രൂപയുടെ വിലകൂടിയ മദ്യം നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ ബുധനാഴ്ച രാത്രി വൈകി നടത്തിയ കണക്കെടുപ്പിലാണ് നഷ്ടം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇരുമ്പ് ഗ്രിൽ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

പണം ലക്ഷ്യമിട്ടെത്തിയ സംഘം താഴത്തെ നിലയിൽ പണം സൂക്ഷിച്ചിരുന്ന കാഷ് ചെസ്റ്റ് തകർക്കാൻ ശ്രമിച്ചു. സമീപത്തെ നിർമാണ സ്ഥലത്തുനിന്ന് എടുത്ത കട്ടർ ഉപയോഗിച്ചാണ് ചെസ്റ്റിന്റെ പിടി തകർക്കാൻ ശ്രമിച്ചത്. എന്നാൽ ചെസ്റ്റ് തുറക്കാൻ കഴിയാത്തതിനാൽ പണമുൾപ്പെടെയുള്ളവ മോഷ്ടിക്കാനായില്ല. തുടർന്ന് മുകളിലത്തെ നിലയിലെ പ്രീമിയം കൗണ്ടറിൽ പ്രവേശിച്ച സംഘം അവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള മദ്യം കവരുകയായിരുന്നു.

ബാലരാമപുരം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്താൻ വൈകിയതിനെ തുടർന്ന് ഔട്ട്ലെറ്റിന്റെ അന്നത്തെ കച്ചവടം താത്കാലികമായി നിർത്തിവച്ചിരുന്നു. പിന്നീട് രാത്രിയോടെ സ്ഥലത്തെത്തിയ ഫൊറൻസിക് സംഘം തെളിവെടുപ്പ് പൂർത്തിയാക്കി. ഇതിനുശേഷം ഔട്ട്ലെറ്റ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലും വിശദമായ കണക്കെടുപ്പിലുമാണ് മദ്യക്കവർച്ച വ്യക്തമായത്.

BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026