BREAKING NEWS

ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയത്, വനിതാ ഗുസ്തിതാരങ്ങൾ നൽകിയ പരാതികൾ വിശ്വസനീയമല്ല, പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചന- കോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഡൽഹി കോടതിയുടെ വിധിയിലെ പരാമർശങ്ങൾ പുറത്ത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നും ഇതിനു പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ആറ് വനിതാ ഗുസ്തിതാരങ്ങൾ നൽകിയ പരാതികൾ വിശ്വസനീയമല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആസൂത്രണംചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതും കൃത്യമായി ആസൂത്രണംചെയ്തതും ആണെന്നാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ നിരീക്ഷിച്ചത്. ഹരിയാനയിലെ റോഹ്തക്കിലുള്ള മഹാദേവ് അക്കാദമിയിലെ പരിശീലകരുടെയും ഒരു വനിതാ താരത്തിന്റെയും പുരുഷ താരത്തിന്റെയും പ്രേരണയാലാണ് ഈ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതെന്നും കോടതി പറയുന്നു. പരാതികൾ നൽകുന്നതിൽ വന്ന കാലതാമസം ആരോപണങ്ങൾ സത്യമാകാൻ സാധ്യതയില്ലെന്ന വാദത്തിന് ബലം നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുസ്തി താരങ്ങൾ നൽകിയ പരാതികൾ സമാനമായ ശൈലിയിലുള്ള ‘ടെയ്ലർ മേഡ്’ പരാതികളാണെന്നും കോടതി പറഞ്ഞു.

മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് പരാതികൾ സമർപ്പിച്ചിട്ടുള്ളത്. ഒരു പുരുഷ ഗുസ്തി താരത്തിന്റെ സാന്നിധ്യത്തിലാണ് പല സാക്ഷികളും മൊഴി നൽകിയതെന്നും ഇത് അവർക്ക് കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നു എന്നതിന് തെളിവാണെന്നും കോടതി വിധിയിൽ പറയുന്നു. അഞ്ച് പരാതിക്കാരിൽ രണ്ടുപേർ തങ്ങളുടെ മൊഴികൾ തിരുത്തി കൂറുമാറിയത് പ്രോസിക്യൂഷൻ കേസിനെ കാര്യമായി ബാധിച്ചു. മറ്റുള്ളവരുടെ സമ്മർദം കാരണമാണ് തങ്ങൾ ബ്രിജ് ഭൂഷണെതിരെ മൊഴി നൽകാൻ നിർബന്ധിതരായതെന്ന് ഈ താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിൽ ആസമയത്ത് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നതും പ്രോസിക്യൂഷൻ വാദത്തിൽ നിരവധി വൈരുധ്യങ്ങൾ ഉള്ളതും കേസിൻ്റെ വിശ്വാസ്യതയ്ക്ക് തിരിച്ചടിയായെന്ന് കോടതി കൂട്ടിച്ചേർത്തു.

BREAKING NEWS
വ്ലോ​ഗർമാരും നോട്ടപ്പുള്ളികൾ!! മംഗലാപുരം–കാസർകോട് മേഖല കേന്ദ്രീകരിച്ച് കേരളത്തിലേക്ക് അംഗീകാരമില്ലാത്ത സൗന്ദര്യവർധക- ആരോഗ്യ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിൽപന, ഊരും പേരുമില്ലാതെ പാക്കിസ്ഥാൻ വഴിയെത്തുന്ന ഉൽപ്പന്നങ്ങളുടെ ശൃംഖല കണ്ടെത്തി നടപടി സ്വീകരിക്കും... വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി...
22 Nov 2026
BREAKING NEWS
തിരക്കേറിയ ന​ഗരത്തിലെ ഓടയിൽ ഒരു മനുഷ്യൻ ജീവനായി നിലവിളിച്ച് കിടന്നത് നാല് ദിവസം!! ഒടുവിൽ അതുവഴി പോയ വഴിയാത്രികർ നേർത്ത ശബ്ദങ്ങളും നിലവിളിയും കേട്ട് ഉറവിടം തിരക്കിയിറങ്ങി... ദിവസങ്ങൾക്കു ശേഷം യുവാവ് ജീവിതത്തിലേക്ക്
22 Nov 2026
BREAKING NEWS
അടുത്തിടെ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെയുള്ള അതൃപ്തി പ്രകടമാക്കി, പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും പരസ്യമായി സംസാരിച്ചു... കീടനാശിനി ഉള്ളിൽച്ചെന്ന് എംഎൽഎ രേഖ പത്ര അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ!! ഭക്ഷ്യവിഷബാധയെന്ന് പാർട്ടി... എംഎൽഎയുടെ ശരീരത്...
22 Nov 2026
BREAKING NEWS
പോപ്കോണിൽ ഉപ്പ് കുറഞ്ഞുപോയതിനെച്ചൊല്ലി കയ്യാങ്കളി, തർക്കം പരിഹരിക്കാനെത്തിയ സിവിൽ പോലീസ് ഓഫീസറുടെ കോളറിനു കുത്തിപ്പിടിച്ചു, കൈകൾ പിടിച്ചുതിരിച്ചു, ഒളിവിൽ പോയ പെട്ടിക്കട തൊഴിലാളിക്കായി അന്വേഷണം
22 Nov 2026