BREAKING NEWS

ചപ്പാത്തിക്കോൽ കൊണ്ട് അതിക്രൂരമായി മർദിച്ചു, നിലത്തിട്ട് ചവിട്ടിമെതിച്ചു, ലിവിങ് ബന്ധത്തിന് തടസമാകുമെന്ന് ഭയന്ന് പങ്കാളിയുടെ മകനെ അടിച്ചുകൊന്നു, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

മുംബൈ: അമ്മയുടെ ലിവിങ് ടു​ഗദർ പങ്കാളിയുടെ ക്രൂരമർദനത്തിൽ ഏഴു വയസുകാരൻ മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിമരിച്ചത്. അമ്മയുമായുള്ള ബന്ധത്തിന് കുട്ടി തടസ്സമാവും എന്ന് കരുതിയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അമ്മ ജോലിക്ക് പോയപ്പോഴാണ് പ്രതി കുട്ടിയെ മർദിച്ചിരുന്നത്. ജൂലൈ 17നാണ് സംഭവം നടക്കുന്നത്. ചപ്പാത്തിക്കോൽ കൊണ്ട് അതിക്രൂരമായി മർദിച്ച പ്രതി നിരവധി തവണ ചവിട്ടുകയും ചെയ്തു.

ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം ഉല്ലാസനഗറിലെ സെൻട്രൽ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. പിന്നീട്, സിയോൺ ആശുപത്രിയിലേക്കും ആദ്യം മാറ്റി. ആരോഗ്യനില കൂടുതൽ വഷളായതിനെ തുടർന്ന് മുംബൈയിലെ കെഇഎം ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഐസിയുവിൽ ചികിത്സയിൽ കഴിയവേയാണ് കുട്ടി മരിച്ചത്. അജ്ഞാതരായ ചിലരാണ് കുട്ടിയെ മർദിച്ചതെന്നാണ് പറഞ്ഞ് അന്വേഷണം വഴി തിരിച്ചുവിടാൻ പ്രതി ശ്രമിച്ചിരുന്നു.

എന്നാൽ, പ്രതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ സംശയത്തിനിടയാക്കുകയും വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയുമായിരുന്നു. വിവാഹമോചിതയായ യുവതി പ്രതിയുടെ വീട്ടിലാണ് ഇളയ കുഞ്ഞുമായി ജീവിച്ചിരുന്നത്. യുവതിയുടെ മൂത്ത രണ്ട് മക്കൾ ആദ്യ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നത്.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026