BREAKING NEWS

ആരുമില്ലാത്ത സമയം 20കാരനെ വീട്ടില്‍ വിളിച്ചു വരുത്തി, ജോലി കഴിഞ്ഞെത്തിയപ്പോള്‍ കണ്ടത് 13 കാരിയുടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ, വെടിവച്ചുകൊന്ന് മാതാവ്

· · 1 min read
Share: Copied!

മെംഫിസ്: മകളുടെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന 20കാരനെ അമ്മ വെടിവെച്ചുകൊന്നു. കേന്ദ്ര സ്കോട്ട് എന്ന യുവതിയാണ് റോഡെറിയസ് മോർട്ടണിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. യുഎസിലെ മെംഫിസിലാണ് സംഭവം. അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. ജോലി കഴിഞ്ഞ് പുലർച്ചെ 1.30ഓടെയാണ് കേന്ദ്ര വീട്ടിലെത്തിയത്. 13 കാരിയായ മകളുടെ മുറി പരിശോധിക്കുന്നതിനിടെയാണ് കട്ടിലിനടിയിൽ ഒളിച്ചിരുന്ന മോർട്ടണിനെ കണ്ടെത്തിയത്.

കേന്ദ്ര ജോലിക്കു പോയ സമയത്താണ് 13കാരി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് പൊലീസ് അറിയിച്ചു. ആൺകുട്ടികളെ വീട്ടിൽ കയറ്റരുതെന്ന് അമ്മ നേരത്തെ മകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാലാണ് യുവാവ് കട്ടിലിനടിയിൽ ഒളിച്ചതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. യുവാവിനെ കണ്ടതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച മോർട്ടണിന് നേരെ കേന്ദ്ര വെടിയുതിർക്കുകയായിരുന്നു.

തലയുടെ പിൻഭാഗത്ത് വെടിയേറ്റ യുവാവ് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ കേന്ദ്ര സ്കോട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

BREAKING NEWS
യുവതി പറ്റിച്ചു, സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടു, പ്രണയം നടിച്ചു, വിവാഹ വാഗ്ദാനം നൽകി 20.81 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവാവിൻറെ പരാതി; കേസ്
05 Nov 2026
BREAKING NEWS
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ പ്രതി, അതിക്രമിച്ചു കയറൽ വകുപ്പും ചുമത്തി; അറസ്റ്റ്?
05 Nov 2026
BREAKING NEWS
രമേശ് ചെന്നിത്തലയെ പ്രശംസിച്ച് അമിത് ഷാ; കേരളത്തിന്റെ 'ഓപ്പറേഷൻ തൂഫാൻ'; പദ്ധതിക്ക് കേന്ദ്രസഹായം വാഗ്ദാനം; തൂഫാൻ മറ്റ് സംസ്ഥാനങ്ങളിലേക്കും
05 Nov 2026
BREAKING NEWS
പരാജയം മുൻപേ മണത്തറിഞ്ഞ് ഒരുമുഴം മുന്നേയെറിയാൻ നോക്കി ട്രംപ്!! തിര‍ഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഇന്ത്യൻ എസ്‌ഐആറിനെ കൂട്ടുപിടിച്ച് കാലിഫോർണിയയിൽ വോട്ടർപട്ടികയിലുള്ള 20,000 പേരുടെ വോട്ടുകൾ തടയാൻ ശ്രമം... പലരും യുഎസ് പൗരന്മാരല്ല, വോട്ട് മാറ്റിവെക്കണം- നിർദേശം... പൊളിച്ച് കയ...
05 Nov 2026