BREAKING NEWS

നൈസായി പണി കൊടുത്തത് ആർക്ക്? കേരളത്തിലെയടക്കം എംപിമാരെ വിളിച്ചുവരുത്തിയത് ഖാർഗെയുടെ പിറന്നാൾ വിരുന്നിനായി… പോലീസ് പ്രതീക്ഷിച്ചത് വിരുന്നും തട്ടി നേതാക്കൾ വന്നവഴി സ്ഥലം വിടുമെന്ന്!! നടന്നത് ഒരു സൂചനവരെ നൽകാത്ത അപ്രതീക്ഷിത നീക്കം…

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്നലെ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ നടന്നത് മുതിർന്ന നേതാക്കളെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള കോൺ​ഗ്രസിന്റെ അപ്രതീക്ഷിത ഓപ്പറേഷൻ. അതീവ രഹസ്യമായാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ആസൂത്രണം ചെയ്തത്. ഖാർഗെ, രാഹുൽ, പ്രിയങ്ക, വേണുഗോപാൽ എന്നിവർക്ക് മാത്രമാണ് ഇക്കാര്യമറിയാമായിരുന്നത്. കേന്ദ്ര ഇന്റലിജൻസ് സംവിധാനങ്ങൾക്ക് പോലും ഇതേക്കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുക. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അപ്രതീക്ഷിതവും ശ്രദ്ധേയവുമായ രാഷ്ട്രീയ പ്രതിഷേധമാണ് ചൊവ്വാഴ്ച അരങ്ങേറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം ഇരച്ചെത്തിയതോടെ കാവൽ നിന്ന പോലീസുകാരടക്കം അമ്പരന്നു.

രാവിലെ പാർലമെന്റ് സമ്മേളനം അലങ്കോലമായതിനു പിന്നാലെ വിജയ് ചൗക്കിൽ പ്രതിഷേധം നടത്താനായിരുന്നു കോൺഗ്രസിന്റെ ആദ്യ തീരുമാനം. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് ആ മേഖല ബാരിക്കേഡുവെച്ച് തടഞ്ഞു. ഇതോടെ പദ്ധതി തിരിച്ചിട്ടു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. അതിനെ മറയാക്കിയാണ് രാഹുൽ പ്രതിഷേധത്തിന് കോപ്പുകൂട്ടിയത്. ഇതിനിടെ വിദ്യാർഥികളെ പോലീസ് മർദിച്ചതിനാൽ ജന്മദിനാഘോഷം ഖാർഗെ വേണ്ടെന്നുവെച്ചിരുന്നു. എന്നാൽ 10 രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരത്തേ എത്തിയിരുന്നു. ഉച്ചയോടെ ഖാർഗെയുടെ വസതിയിലേക്ക് എത്താൻ എംപിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നിർദേശവും നൽകി. ഇതോടെ ദേശീയാധ്യക്ഷന്റെ പിറന്നാൾ ദിനത്തിൽ വിരുന്നിനായി ക്ഷണിച്ചതാണെന്ന ധാരണയിൽ നേതാക്കളുമെത്തി.

ഖാർഗെയുടെ വസതിയിൽ നിന്ന് 500 മീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. നേതാക്കൾ എല്ലാവരും എത്തിയതോടെ രാഹുൽ ഖാർഗെക്ക് ജന്മദിനാശംസകൾ നേർന്നു. പിന്നാലെ അപ്രതീക്ഷിതമായി ആ പ്രഖ്യാപനവും നടത്തി. ‘നമ്മൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ പോകുകയാണ്’ എന്ന പ്രഖ്യാപനവുമെത്തി. തുടർന്ന് മൂന്നേകാലോടെ നേതാക്കൾ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധത്തിനായി പുറപ്പെട്ടു. പ്രധാനമന്ത്രി മാത്രം ഉപയോഗിക്കുന്ന പ്രധാന ഗേറ്റിനുമുന്നിലാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തിയത്. നേതാക്കളിരുന്ന സ്ഥലത്തിന് കഷ്ടിച്ച്‌ 150 മീറ്റർമാത്രം അകലമേ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ളൂ. സമരത്തെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തതിനാൽ ആ ഭാഗത്ത് സാധാരണരീതിയിലുള്ള ഗതാഗതം തുടരാൻ പോലീസ് അനുവദിച്ചിരുന്നു.

മുൻധാരണ ഇല്ലാത്തതിനാൽ സാധാരണഗതിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പൊതുവേ കൂടുതൽ പോലീസുണ്ടാവാറില്ല. വസതി മുഴുവൻ സി.ആർ.പി.എഫും ബി.എസ്.എഫുമടങ്ങുന്ന അർധസൈനികരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് പെട്ടെന്ന് നേതാക്കളെ തടയാനുമായില്ല. കുത്തിയിരിപ്പ് തുടങ്ങിയതോടെയാണ് കൂടുതൽ പോലീസെത്തിയത്. 20 മിനിറ്റിനുള്ളിൽ ആഭ്യന്തരസെക്രട്ടറിയും മന്ത്രി ജിതേന്ദ്രസിങ്ങുമെത്തി. പ്രധാനമന്ത്രിയുടെ വസതിക്ക് രണ്ട് പ്രധാന ഗേറ്റുകളാണ്. ഒന്നിലൂടെയാണ് സന്ദർശകർക്ക് പ്രവേശനം. മറ്റൊന്ന് പ്രധാനമന്ത്രിയുടെ സഞ്ചാരത്തിനുമാത്രം. അവിടെയാണ് നേതാക്കളെത്തിയത്. ഇത്രയും അതിസുരക്ഷാ മേഖലയിൽ പ്രതിഷേധം നടക്കുമെന്നതിന്റെ രഹസ്യാന്വേഷണസൂചന ലഭിക്കാത്തത് കേന്ദ്രസർക്കാരിന് വലിയ അടിയായി.

ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആദ്യം മുതല്‍ തന്നെ സമരക്കാരോടൊപ്പമുണ്ട്, രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധിക്കുന്നു, സിജെപി സമരക്കാര്‍ക്ക് പിന്തുണയുമായി പിണറായി വിജയന്‍

BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026