BREAKING NEWS

മീന്‍ ഫ്രൈക്ക് ഉപ്പില്ല, പിന്നാലെ വാക്കേറ്റം, പിറകെ ചെന്ന് ഷെഫിന്റെ കൈ വെട്ടി ഹോട്ടലുടമ

· · 1 min read
Share: Copied!

കൊച്ചി: മീന്‍ ഫ്രൈയില്‍ ഉപ്പ് കുറഞ്ഞതിന് ഷെഫിന്റെ കൈ വെട്ടി ഹോട്ടലുടമ . എറണാകുളം അങ്കമാലി മീന്‍വിലാസം റെസ്റ്റോറന്റിലാണ് സംഭവം. ഷെഫായ കൊല്ലം സ്വദേശി റിയാസിനാണ് വെട്ടേറ്റത്. ഇയാളുടെ കയ്യില്‍ ആഴത്തില്‍ മുറിവേറ്റു.

സംഭവത്തില്‍ അങ്കമാലി പൊലീസ് കേസെടുത്തു. ഉടമയായ മുഹമ്മദ് ഉബൈസാണ് വെട്ടിയതെന്നാണ് പരാതി. ഹോട്ടലിന്റെ നാല് ഉടമകളിലൊരാളാണ് ഉബൈസ്. ഉബൈസ് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുമ്പോള്‍ മീന്‍ ഫ്രൈ ആവശ്യപ്പെടുകയായിരുന്നു. ഷെഫ് മീന്‍ ഫ്രൈ കൊടുത്തപ്പോള്‍ ഉപ്പ് കുറവുണ്ടെന്നും അത് ശരിയാക്കണമെന്നും ഉബൈസ് പറഞ്ഞു.

ഹോട്ടലിന്റെ ഫ്രീസര്‍ ഏറെ നാളായി കേടാണെന്നും അത് ശരിയാക്കിത്തരാന്‍ പറഞ്ഞിട്ട് ഇതുവരെ ശരിയാക്കിയില്ലല്ലോ എന്ന് ഷെഫ് പറഞ്ഞു. ഇതോടെയാണ് വാക്കേറ്റമുണ്ടായത്. ഷെഫ് അടുക്കളയിലേക്ക് മടങ്ങിയപ്പോള്‍ പ്രകോപിതനായ ഉടമ പിന്നാലെ ചെന്ന് കത്തിയെടുത്ത് കൈത്തണ്ടയില്‍ വെട്ടുകയായിരുന്നു. ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഇയാള്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026
BREAKING NEWS
അവിഹിതബന്ധം ഭർത്താവ് അറിഞ്ഞു, താക്കീത് ചെയ്തു, യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ചും മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി, ഹൃദയാഘാതമെന്ന് വരുത്തിത്തീർത്തു, ഒരു മാസത്തിനുശേഷം ഭാര്യയും കാമുകനും പിടിയിൽ
10 Nov 2026
BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026