BREAKING NEWS

“ഓരോ അമേരിക്കൻ സൈനികന്റെ മരണത്തിനും ഇറാൻ ആ കൊലപാതകത്തിന്റെ പതിന്മടങ്ങ് വില നൽകും” വേണ്ട നിർദ്ദേശങ്ങൾ പ്രതിരോധ വകുപ്പിനും സൈനിക മേധാവികൾക്കും നൽകിക്കഴിഞ്ഞു- ഭീഷണിയുമായി ട്രംപ് വീണ്ടും രം​ഗത്ത്

· · 1 min read
Share: Copied!

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, അമേരിക്കൻ സൈനികരുടെ മരണത്തിൽ ഇറാനെതിരെ ശക്തമായ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. ഇറാൻ ഓരോ അമേരിക്കൻ സൈനികനെയും കൊല്ലുമ്പോഴും അവർക്കു പലമടങ്ങ് തിരിച്ചടി നൽകും” എന്ന് ട്രംപ് വ്യക്തമാക്കി.

കഴിഞ്ഞ വാരാന്ത്യത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും ഒരാൾ കാണാതാവുകയും ചെയ്തതായി വാഷിംഗ്ടൺ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. “ഇറാൻ ഒരു അമേരിക്കൻ സൈനികനെ കൊല്ലുമ്പോഴെല്ലാം അവർ ആ കൊലപാതകത്തിന് പലമടങ്ങ് വില നൽകും!” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഇതിന് വേണ്ട നിർദ്ദേശങ്ങൾ താൻ പ്രതിരോധ വകുപ്പിനും സൈനിക മേധാവികൾക്കും ഇതിനകം നൽകിയതായി ട്രംപ് വ്യക്തമാക്കി. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാനിയൽ കെയ്ൻ എന്നിവരുൾപ്പെടെ സൈനിക നേതൃത്വത്തോട് കർശന നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. ഇറാനും അമേരിക്കയും തമ്മിലുള്ള പുതിയ സംഭവവികാസങ്ങൾ മേഖലയിൽ കൂടുതൽ സംഘർഷാവസ്ഥയ്ക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

BREAKING NEWS
നിരോധനം മറികടന്ന് പാകിസ്താൻ ക്രീമുകൾ കേരളത്തിൽ; ഓൺലൈൻ വിൽപ്പനയും സജീവം; അടങ്ങിയിരിക്കുന്നത് 20,000 പി.പി.എം. വരെ മെർക്കുറി! ജാഗ്രത പാലിക്കണമെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ്
23 Nov 2026
BREAKING NEWS
'വൈദ്യനാണ്, പരിശോധിക്കാം'; അനാഥാലയങ്ങൾക്കായി പണം പിരിക്കാനെന്ന വ്യാജേനയെത്തി, വീട്ടിൽ പുരുഷന്മാരില്ലെന്ന് മനസ്സിലാക്കി; ഓർമക്കുറവും ശാരീരിക അസ്വസ്ഥതകളുമുള്ള സ്ത്രീയെ പീഡിപ്പിച്ചു; 63-കാരൻ അറസ്റ്റിൽ
23 Nov 2026
BREAKING NEWS
വിവാഹശേഷം ജോലിക്കു പോകാൻ താൽപര്യമില്ലെന്നു യുവതി, തനിക്കു വേണ്ടത് സ്വന്തം കാലിൽ നിൽക്കുന്ന പങ്കാളിയേയെന്ന് യുവാവ്, ഇയാൾ പിന്തിരിപ്പൻ ചിന്താ​ഗതിക്കാരൻ, സ്ത്രീകളോട് എങ്ങനെ സംസാരിക്കണമെന്ന് പോലും അറിയില്ലെന്ന് യുവതി- സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ഒരു കുറിപ്പ്
23 Nov 2026
BREAKING NEWS
പുതിയ വസ്ത്രം വാങ്ങാനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, തിരികെ വരുന്നതിനിടെ റീൽസ് ചിത്രീകരിക്കാൻ ചരക്കുതീവണ്ടിക്ക് മുകളിൽ കയറി; വൈദ്യുതാഘാതമേറ്റ് 15കാരന് ദാരുണാന്ത്യം
23 Nov 2026