BREAKING NEWS

ചില ഉദ്യോഗസ്ഥര്‍ മിഥുനെ ഹോട്ടലിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു, രാജിവയ്ക്കാനൊരുങ്ങിയപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് ഭീഷണി, ടാർഗറ്റിന്റെ പേരിൽ കടുത്ത മാനസിക സമ്മര്‍ദം, മെഡിക്കൽ റപ്രസന്റേറ്റീവിന്റെ മരണത്തില്‍ ആരോപണവുമായി കുടുംബം

· · 1 min read
Share: Copied!

തിരുവനന്തപുരം: മെഡിക്കൽ റപ്രസന്റേറ്റീവായ യുവാവിന്റെ മരണത്തില്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കുടുംബം. ബി മിഥുൻ ജീവനൊടുക്കിയതിനു പിന്നിൽ മേലുദ്യോഗസ്ഥരുടെ കടുത്ത മാനസിക പീഡനമെന്ന് കുടുംബം ആരോപിച്ചു. ടാർഗറ്റിന്റെ പേരിൽ കമ്പനി ഉദ്യോഗസ്ഥരിൽനിന്ന് മിഥുന് കടുത്ത സമ്മർദമുണ്ടായിരുന്നു. ജോലി രാജിവയ്ക്കാനൊരുങ്ങിയപ്പോൾ ഭീഷണിപ്പെടുത്തി.

മിഥുന്റെ മരണത്തിനു കാരണക്കാരായ സ്വകാര്യ ആയുർവേദ മരുന്ന് കമ്പനിക്കും അവിടത്തെ ഉദ്യോഗസ്ഥർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയാണ് പൂജപ്പുര തമലം സ്വദേശിയായ മിഥുനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മിഥുന്റെ പിതാവ് ബിജു അടക്കമുള്ളവർ ഇന്നലെ പൂജപ്പുര പൊലീസിന് മൊഴി നൽകി. ജോലിയിലെ കടുത്ത സമ്മർദം മിഥുൻ നേരത്തേ വീട്ടുകാരുമായി പങ്കുവച്ചിരുന്നു.

രാജിവയ്ക്കാനുള്ള തീരുമാനത്തിന് കുടുംബം പിന്തുണയുമറിയിച്ചിരുന്നു. ഇതിനിടെ 14ന് ആയുർവേദ കമ്പനിയിലെ ഉദ്യോഗസ്ഥരിൽ ചിലർ മിഥുനെ തമ്പാനൂരിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അധിക്ഷേപിച്ചു. ജോലി രാജിവയ്ക്കുകയാണെന്ന് അറിയിച്ചപ്പോൾ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് സെയിൽസ് മാനേജർമാർ ഭീഷണിപ്പെടുത്തിയതായി മുത്തച്ഛൻ ജഗതി രാജൻ ആരോപിച്ചു. പിറ്റേന്ന് പുലർച്ചെയാണ് മിഥുൻ ജീവനൊടുക്കിയത്

BREAKING NEWS
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം; പടക്കപ്പുകയിൽ കാഴ്ച മറഞ്ഞു, എക്യുഐ 439 വരെ; 26 വിമാന സർവീസുകൾക്ക് തടസം
10 Nov 2026
BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026