മലപ്പുറം: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു. മലപ്പുറം ഒതുക്കുങ്ങലിലാണ് സംഭവം. വീടിനകത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിനെ വീട്ടിൽ കയറിയാണ് കടിച്ചത്.
ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയെയാണ് കടിച്ചത്.
കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടുപേർക്കും തെരുവ് നായയുടെ കടിയേറ്റു.
Related Post
Tags: stray dog






