BREAKING NEWS

ജിമ്മില്‍ യുവാക്കളെത്തിയിരുന്നത് ലഹരി വാങ്ങാന്‍, ജിംനേഷ്യത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ മൂന്നുപേര്‍ അറസ്റ്റില്‍, പണം വെള്ളത്തില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതികള്‍

· · 1 min read
Share: Copied!

കോഴിക്കോട്: ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിവന്ന മൂന്ന് യുവാക്കൾ പിടിയിൽ. പയ്യാനക്കലിലെ ബാക് ടു ഫിറ്റ് എന്ന ജിമ്മിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും വിൽപ്പന നടത്തിവന്ന സംഘത്തെ പൊലീസും ഡാൻസാഫും പിടികൂടിയത്. ബേപ്പൂർ സ്വദേശികളായ ഇജാസ്, അർഷാദ്, ജംഷീർ എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 250 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. ‌ഓപ്പറേഷൻ തൂഫാന്റെ ഭാ​ഗമായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 25 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്.

ലഹരി വാങ്ങാൻ മാത്രം പരിശീലനത്തിനെന്ന വ്യാജേന ഇവിടെ ആളുകൾ എത്താറുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പിടികൂടുന്നതിനിടെ എംഡിഎംഎ വിറ്റ് കിട്ടിയ പണം ഇവർ വെള്ളത്തിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

BREAKING NEWS
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം; പടക്കപ്പുകയിൽ കാഴ്ച മറഞ്ഞു, എക്യുഐ 439 വരെ; 26 വിമാന സർവീസുകൾക്ക് തടസം
10 Nov 2026
BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026