BREAKING NEWS

പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുത്തു, പിടിവലിക്കിടെ യുവാവ് കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

ജമ്മു: ദോഡ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ വെടിവെയ്പ്പിൽ യുവാവ് കൊല്ലപ്പെട്ടു. ചീക്ക ഗ്രാമവാസിയായ ആരിഫ് ഹുസൈൻ (30) ആണ് മരിച്ചത്. മൂന്ന് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 11.30-ഓടെ ഭദെർവ പട്ടണത്തിന് സമീപം ജയ്-ഗന്ദോ റോഡിലാണ് സംഭവം.  പ്രദേശത്ത് ഭീകരരുടെ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തുകയായിരുന്ന സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) സംഘം ആരിഫിനെ തടഞ്ഞുനിർത്തുകയായിരുന്നു. ഈ സമയത്ത് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും സർവീസ് തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇതിനിടെയുണ്ടായ പിടിവലിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ആരിഫ് ഹുസൈനെയും മൂന്ന് പോലീസുകാരെയും ആദ്യം ഭദെർവയിലെ സബ് ഡിസ്ട്രിക്റ്റ് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ദോഡയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ആരിഫ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. സംഭവത്തെത്തുടർന്ന്, ഭദെർവ പട്ടണത്തിൽ സി.ആർ.പി.എഫിനെയും ജമ്മു കാശ്മീർ പോലീസിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ ജയ് മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026