BREAKING NEWS

ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ അധിക്ഷേപ വര്‍ഷം, യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

· · 1 min read
Share: Copied!

പത്തനംതിട്ട: ജാമ്യത്തിലിറങ്ങിയ ശേഷവും അധിക്ഷേപിച്ചെന്ന കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍. അടൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ജൂലൈ 12ന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യത്തിലിറങ്ങിയ പിന്നാലെയാണ് വീണ്ടും അധിക്ഷേപം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് വീണ്ടും അപകീര്‍ത്തികരമായ വീഡിയോകള്‍ ഇയാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള സമാനമായ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന കര്‍ശന വ്യവസ്ഥയിലായിരുന്നു ജാമ്യം ലഭിച്ചത്.

എന്നാല്‍, ജാമ്യം കിട്ടി പുറത്തിറങ്ങിയ അന്നുതന്നെ രാജന്‍ ജോസഫ് ശ്രീനാദേവിയെ അധിക്ഷേപിക്കുന്ന വീഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് പരാതി നല്‍കിയതും വീണ്ടും അറസ്റ്റ് ചെയ്തതും.

BREAKING NEWS
ഡൽഹിയിലെ സ്ഥിതി അതീവ ഗുരുതരം; പടക്കപ്പുകയിൽ കാഴ്ച മറഞ്ഞു, എക്യുഐ 439 വരെ; 26 വിമാന സർവീസുകൾക്ക് തടസം
10 Nov 2026
BREAKING NEWS
’ജി.എൻ.എ. വഴി വൈദ്യുതി വാങ്ങേണ്ടെന്ന തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; മുഖ്യമന്ത്രിക്ക് ഏത് വകുപ്പിലും ഇടപെടാം’: സണ്ണി ജോസഫ്
10 Nov 2026
BREAKING NEWS
മുതിർന്ന പൗരരുടെ സംരക്ഷണം സംസ്കാരമാകണം; മാതാപിതാക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നടപടി; പ്രോസിക്യൂഷനും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി’; വയോജന ക്ഷേമത്തിന് 12 സ്ഥാപനങ്ങളുമായി ധാരണാപത്രം
10 Nov 2026
BREAKING NEWS
ഇടക്കാല തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾക്കു ശേഷം ട്രംപിന് ബോധോദയം!! 2020ൽ പയറ്റിയ തന്ത്രം വീണ്ടും പൊടിതട്ടിയെടുത്ത് അമേരിക്കൻ പ്രസിഡന്റ്... ഈ തെരഞ്ഞെടുപ്പ് സത്യസന്ധമായാണ് നടന്നതെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? തെരഞ്ഞെടുപ്പിന് മുമ്പുള്ള അഭിപ്രായ സർവേകൾക്ക് ഡെമോക്രാറ്റുകളുടെ വിജയം പ്രവചിക്കാൻ...
10 Nov 2026