BREAKING NEWS

ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നെത്തി, പിന്നാലെ ഓടിച്ചിട്ട് വെട്ടിക്കൊന്നു, യുവാവ് അറസ്റ്റില്‍

· · 1 min read
Share: Copied!

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ വെട്ടിക്കൊന്നു. ബണ്ട്വാളിലെ ബി.സി. റോഡിലുള്ള കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകിട്ടാണ് നടുക്കുന്ന സംഭവം. ഉളിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെ ജീവനക്കാരിയുമായ ലാവണ്യ (21) യാണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ ചേതൻ ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ സംഭവശേഷം ഒളിവിൽ പോയതോടെ വ്യാപക തിരച്ചിൽ ആരംഭിച്ചു. പൊലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, വൈകിട്ട് ആറുമണിയോടെ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യയുടെ സമീപത്തെത്തിയ പ്രതി ബാഗിൽ നിന്ന് വെട്ടുകത്തി പുറത്തെടുത്തു.

ഇത് കണ്ട യുവതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി പിന്നാലെ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടൻ ബണ്ട്വാൾ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതി ആക്രമണം നടത്തി സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തെ തുടർന്ന് ബണ്ട്വാൾ സബ് ഡിവിഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവിലുള്ള പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടരുകയാണ്.

BREAKING NEWS
യുദ്ധം തുടർന്നാൽ രാഷ്ട്രീയ പ്രതിസന്ധി, പിന്മാറിയാൽ പരാജിതനായി ചിത്രീകരിക്കപ്പെടും... അടുത്തടുത്ത് പരാജയങ്ങൾ ഏറ്റുവാങ്ങിയ രണ്ട് സുഹൃത്തുക്കൾ!! അഭിമാനം രക്ഷിക്കാൻ യുക്തിരഹിത തീരുമാനമെടുക്കാനുള്ള സാധ്യത തള്ളിക്കളയാതെ ലോക രാജ്യങ്ങൾ... തലയുയർത്തി കാലാവധി അവസാനിപ്പിക്കാൻ അറ്റകൈ പ്രയോ​ഗം നടത്താനുള്ള സാധ...
05 Nov 2026
BREAKING NEWS
ആരോ കൊല്ലാന്‍ വരുന്നുണ്ട്......... ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍
05 Nov 2026
BREAKING NEWS
കരിപ്പൂർ സ്വർണക്കടത്ത് തട്ടിക്കൊണ്ടുപോകൽ നാടകം; ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്, കേസിൽനിന്ന് ഒഴിവാക്കി; ആസൂത്രണം ചെയ്തത് പ്രിയങ്കയും സുഹൃത്തും; നാലുപേർ റിമാൻഡിൽ
05 Nov 2026
BREAKING NEWS
'നീ പോ മോനെ ദിനേശാ'- സഞ്ജുവിനോട് സച്ചിൻ ടെൻഡുൽക്കർ; പിന്നാലെ ലാലേട്ടന്റെ മാസ് മറുപടി, ’ മോനെ സഞ്ജു...അടുത്ത ബൗളർ നിന്നെ കാത്തിരിക്കുന്നു'; സോഷ്യൽ മീഡിയയിൽ തരംഗം
05 Nov 2026