BREAKING NEWS

പി കൃഷ്ണപിള്ള എന്ന പേരാണോ യുഡിഎഫിന് പ്രശ്‌നം? ഭൂമിതിരിച്ചടുത്ത വിഷയത്തിൽ ചോദ്യവുമായി സിപിഐ… സിപിഐ ഒരു കാലത്തും അന്യായമായതോ അനാവശ്യമായതോ ആയ ഒരു കാര്യവും ഇടതുപക്ഷ മുന്നണി മുൻപാകെ ഉന്നയിച്ചിട്ടില്ല… പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ന്യായമായ ആവശ്യം, വിട്ടുവീഴ്ചയില്ല- പി പ്രസാദ്

· · 1 min read
Share: Copied!

ആലപ്പുഴ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന് സിപിഐ നേതാവും എംഎൽഎയുമായ പി പ്രസാദ്. ഇത് തികച്ചും ന്യായമായ ആവശ്യമാണ്. സിപിഐ ഒരു കാലത്തും അന്യായമായതോ, അനാവശ്യമായതോ ആയ കാര്യം ഇടതുപക്ഷ മുന്നണി മുൻപാകെ ഉന്നയിച്ചിട്ടില്ല. പക്ഷെ ഉപനേതാവ് പദവി സിപിഐക്ക് ലഭിക്കേണ്ടതാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എൽഡിഎഫാണ്. കൂടിയാലോചനകളിലൂടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി പ്രസാദ് പ്രതികരിച്ചു.

അതുപോലെ പി കൃഷ്ണപിള്ള സ്മാരകത്തിനായി അനുവദിച്ച ഭൂമി സർക്കാർ തിരിച്ചെടുത്തത് ഏറ്റവും മോശമായ തീരുമാനമാണതെന്ന് പി പ്രസാദ് പറഞ്ഞു. പി കൃഷ്ണപിള്ള എന്ന പേരാണോ യുഡിഎഫിന് പ്രശ്‌നമെന്ന് പി പ്രസാദ് ചോദിച്ചു. നടപടി രാഷ്ട്രീയ വിവേചനമാണ്. പി കൃഷ്ണപിള്ള സാംസ്‌കാരിക കേന്ദ്രം അനിവാര്യമായ പദ്ധതിയാണ്. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്‌കാരിക മന്ത്രിക്ക് കത്ത് നൽകുമെന്നും പി പ്രസാദ് വ്യക്തമാക്കി.

അതേസമയം വലിയചുടുകാട്ടിലെ സിപിഐ- സിപിഎം അവകാശ തർക്കത്തിലും പി പ്രസാദ് പ്രതികരിച്ചു. ആത്യന്തികമായി രക്തസാക്ഷികളുടെ മണ്ണാണ് അത് . ആ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുക എന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ആഗ്രഹമാണ്. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് സ്മാരകം വേണമെന്ന് സിപിഐഎമ്മും ടി വി തോമസിന് സ്മാരകം വേണമെന്ന് സിപിഐയും ആഗ്രഹിച്ചിരുന്നു. ഇരു പാർട്ടികളും ആലോചിച്ചാണ് തീരുമാനമെടുത്തത്. രണ്ടു പാർട്ടികളും കൂടി എടുത്ത തീരുമാനത്തിൽ ഔചിത്യ കുറവില്ലെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു.

‘പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും; ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’: പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് വി. ശിവൻകുട്ടി

BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026
BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026
BREAKING NEWS
ഏഴാം ക്ലാസുകാരിയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു, 13 കാരി ഏഴുമാസം ​ഗർഭിണി, 17 കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ
10 Nov 2026
BREAKING NEWS
‘ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, രാത്രിയിൽ മദ്യലഹരിയിൽ വസതിയിലുമെത്തി‘; ടിവികെ എംഎൽഎ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴി; ആകെ നാണക്കേട്, അടിയന്തര യോ​ഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ്
10 Nov 2026