LATEST UPDATES

‘അടിക്കണമെങ്കിൽ എന്റെ വീട് ചങ്ങനാശ്ശേരിയാണ്; ലൊക്കേഷൻ അയച്ച് തരാം;വീട്ടില്‍ വന്ന് ചോദിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്, പലകാര്യങ്ങള്‍ക്കും ‘: സീക്രട്ട് ഏജന്റിനോട് ബിഷപ്പ് നോബിൾ ഫിലിപ്പ്

· · 1 min read
Share: Copied!

കിച്ചു സുധി–രേണു വിവാദത്തിൽ ഇടപെട്ട ബിഷപ്പ് നോബിൾ ഫിലിപ്പിനെ ചാട്ടവാറുകൊണ്ട് അടിക്കണമെന്ന് പറഞ്ഞ യൂട്യൂബർ സായ് കൃഷ്ണ (സീക്രട്ട് ഏജന്റ്)ക്ക് മറുപടിയുമായി ബിഷപ്പ്.

“എന്റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ” എന്നാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് പ്രതികരിച്ചത്.

തന്റെ വീടിന്റെ ലൊക്കേഷൻ അയച്ചുതരാമെന്നും നേരിട്ട് വന്ന് അടിച്ചോളൂവെന്നും സായിയോട് പറഞ്ഞ ബിഷപ്പ്, തന്റെ വായടപ്പിക്കാൻ ശ്രമിക്കരുതെന്നും അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് താൻ ജീവിക്കുന്നതെന്നും വ്യക്തമാക്കി.

വ്യക്തിപരമായ ഭീഷണികളോ അധിക്ഷേപങ്ങളോ തന്റെ നിലപാടുകളെ മാറ്റില്ലെന്നും അഭിപ്രായം പറയാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.

വീട്ടില്‍ വന്ന് ചോദിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. പലകാര്യങ്ങള്‍ക്കും. എന്നെ വേദനിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദുഃഖിപ്പിക്കുന്ന പല കാര്യങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രഷര്‍ ഹൈ ആയിട്ട് നിന്ന് തലവേദന എടുത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വേദനയോടെ മറുപടി കൊടുത്തിട്ടുണ്ട്. ഒരാളെ പുകഴ്ത്താനും മറ്റൊരാളെ ഇകഴ്ത്താനും ആണെന്ന് പറഞ്ഞ് കേരളത്തിലെ ഒരു വിഭാഗം യുട്യൂബേഴ്സ്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് എന്നെ ഭയങ്കരമായ രീതിയില്‍ എന്‍റെ ചോര വലിച്ച് കൂടിക്കുന്ന, കീറി മുറിക്കുന്ന, അനുഭവത്തിലൂടെ കൊണ്ടുപോകുന്ന ഒരുവിഭാഗം യുട്യൂബേഴ്സ് ഉണ്ട്. സായ് കൃഷ്ണ തന്നെ എന്നെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. കണ്ടന്‍റുകള്‍ക്ക് വേണ്ടി മാറിയും തിരിഞ്ഞും സംസാരിക്കുന്നു. എല്ലാ തെളിവും എന്‍റെ കയ്യിലുണ്ട്. പല യുട്യൂബേഴ്സും എന്നെ ഗ്രൂപ്പ് കോള്‍ ചെയ്യുമായിരുന്നു. എന്തിന് വേണ്ടിയെന്ന് എനിക്കറിയില്ല. അവരത് റെക്കോര്‍ഡ് ചെയ്യുമായിരുന്നുവെന്ന് അടുത്തിടെ ആണ് അറിയുന്നത്. എനിക്കെതിരായ സമയങ്ങളില്‍ അതെടുത്തിട്ട് എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അവരോട് ഞാന്‍ തെളിവുകള്‍ അടക്കം പുറത്തുവിടും. ഞാന്‍ എന്‍റേതായ രീതിയില്‍ മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍; ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു.

സായ് കൃഷ്ണയോട് എനിക്ക് പറയാനുള്ളത്. എന്‍റെ മുഖം അടിച്ച് പൊളിക്കണമെന്ന് നിങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ. അത് മാത്രമെ എനിക്ക് പറയാനുള്ളു. എനിക്ക് നിങ്ങളോട് പകയോ ദേഷ്യമോ എനിക്കില്ല. ചാട്ടവാറ് കൊണ്ട് അടിക്കണമെന്നാണ് നിങ്ങള്‍ പറഞ്ഞത്. ഒരുപാട് ആരോഗ്യപ്രശ്നം ഉള്ള ആളാണ് ഞാന്‍. ദൈവം നിങ്ങളോട് ക്ഷമിക്കട്ടെ. എല്ലാം ഞാൻ ഡൗൺലോർഡ് ചെയ്ത് വച്ചിട്ടുണ്ട്. അദ്ദേഹത്തിന് അടിക്കണമെങ്കിൽ എന്റെ വീട് ചങ്ങനാശ്ശേരിയാണ്. ഞാൻ ലൊക്കേഷൻ അയച്ച് തരാം നേരിട്ട് വന്ന് അടിച്ചോളൂ. പക്ഷേ എന്റെ വായടപ്പിക്കാൻ ശ്രമിക്കരുത്. അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്താണ് ഞാൻ ജീവിക്കുന്നത്. യുട്യൂബേഴ്സിന്റെ ചെലവിൽ അല്ല ഞാൻ ജീവിക്കുന്നത്. ആരുടേയും സർട്ടിഫിക്കറ്റ് എനിക്ക് വേണ്ട; ബിഷപ്പ് പറഞ്ഞു.

BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026
BREAKING NEWS
റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം; മോദിയോട് സഹായം തേടി സെലൻസ്‌കി
10 Nov 2026
BREAKING NEWS
ഏഴാം ക്ലാസുകാരിയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു, 13 കാരി ഏഴുമാസം ​ഗർഭിണി, 17 കാരനായ ഐടിഐ വിദ്യാർഥി പിടിയിൽ
10 Nov 2026
BREAKING NEWS
‘ജില്ലാ കളക്ടർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, രാത്രിയിൽ മദ്യലഹരിയിൽ വസതിയിലുമെത്തി‘; ടിവികെ എംഎൽഎ ടിവികെ എംഎൽഎ അരുൾ വിഗ്നേഷിനെതിരെ കനിമൊഴി; ആകെ നാണക്കേട്, അടിയന്തര യോ​ഗം വിളിച്ച് പാർട്ടി അധ്യക്ഷൻ വിജയ്
10 Nov 2026