BREAKING NEWS

16 വർഷത്തിനു ശേഷം ലോകകപ്പ് വേദിയിൽ സ്പാനിഷ് വിപ്ലവം, തുടർച്ചയായ മൂന്നാം ഫൈനലെന്ന ഫ്രാൻസിന്റെ സ്വപ്നം ബാക്കിയാക്കി പടിയിറക്കം, എതിരില്ലാത്ത രണ്ട് ​ഗോളുകളുമായി സ്പെയിനിന് ഫൈനൽ ‌ടിക്കറ്റ്

· · 1 min read
Share: Copied!

കഴിഞ്ഞ കളി വരെ കളം നിറഞ്ഞു കളിച്ച ഫ്രാൻസ് സ്‌പെയിന് മുന്നിൽ കളി മറന്നു, അല്ലെങ്കിൽ സ്പെയിൻ മാർക്ക് ചെയ്തതോടെ ഫ്രാൻസ് പതറി, കൃത്യമായി പൊസിഷൻ കണ്ടെത്താനാവാതെ കളിക്കളത്തിൽ പതറിനടന്നു. ഇതോടെ ഫുട്‌ബോൾ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിനെ കീഴടക്കി സ്‌പെയിൻ 16 വർഷങ്ങൾക്കു ശേഷം ഫൈനൽ ടിക്കറ്റെടുത്തു. ഫ്രാൻസിനെ എതിരില്ലാത്ത രണ്ടുഗോളിനാണ് സ്‌പെയിൻ തകർത്തത്. 22-ാം മിനിറ്റിൽ കിട്ടിയ ഫ്രീ കിക്കിൽ മൈകൽ ഒയർസബാലിലൂടെ ലീഡെടുത്ത സ്‌പെയിൻ 58-ാം മിനിറ്റിൽ പെഡ്രോ പോറോയിലൂടെ രണ്ടാം ഗോളും നേടി.

അതേസമയം കഴിഞ്ഞ കളിയിൽ ഫ്രാൻസിന്റെ പേരുകേട്ട ആക്രമണ നിരയെ വെറുംനോക്കുകുത്തികളാക്കിയായിരുന്നു സ്‌പെയിന്റെ മുന്നേറ്റങ്ങൾ. പലപ്പോഴും ഫ്രാൻസിന്റെ മുന്നേറ്റങ്ങളെല്ലാം സ്പാനിഷ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. എംബാപ്പെയും ഉസ്മാൻ ഡെംബലയും ബാർകോളയും ഒലിസയുമെല്ലാം പതറിപ്പോയ നേരമായിരുന്നു പലപ്പോഴും. എംബാപ്പെയെ ഓഫ്സൈഡിൽ കുരുക്കാനുള്ള സ്പെയിനിന്റെ തന്ത്രം കഴിഞ്ഞ കളിയിൽ വിജയിച്ചുവെന്നുതന്നെ പറയാം. അതുപോലെ പന്തടക്കത്തിലും സ്‌പെയിൻ വിജയിച്ചു. നിരന്തരം ഷോട്ടുകളുതിർത്ത് കളി വരുതിയിലാക്കാനും സ്‌പെയിനിനായി. എന്നാൽ അവസാന മിനിറ്റുകളിൽ ഫ്രാൻസ് നടത്തിയ മുന്നേറ്റങ്ങൾ കളിയുടെ ​ഗതി മാറ്റുമെന്ന് കരുതിയെങ്കിലും സ്‌പെയിനെ തോൽപ്പിക്കാനായില്ല.

BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026