BREAKING NEWS

രണ്ടു ദിവസത്തിനിടെ ഓടുന്ന ബസിൽ നിന്ന് വിദ്യാർഥികൾ തെറിച്ചുവീണ് അപകടം പറ്റുന്നത് ഇത് രണ്ടാംതവണ!! അമിത വേഗത്തിൽ ചീറിപ്പാഞ്ഞ സ്വകാര്യ ബസിന്റെ ഡോർ തുറന്നു പോയി, റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർത്ഥിനിയുടെ തലയ്ക്ക് ഗുരുതര പരുക്ക്, കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാർ

· · 1 min read
Share: Copied!

കൊല്ലം: ചെറായിലുണ്ടായ അപകടത്തിനു പിന്നാലെ കൊല്ലത്തും ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. എഎംഎസ് എന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ ചടയമംഗലം പോരേടം സ്വദേശിനി ദേവികയ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇന്നലെ രാവിലെ ചടയമംഗലം പോരേടം ചന്തമുക്കിൽവച്ചായിരുന്നു അപകടം.

ആറ്റിങ്ങൽ പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജനത ബസിന് പകരമായി രണ്ടുദിവസമായി എഎംഎസ് ബസ് ആയിരുന്നു ഈ റൂട്ടിൽ ഓടിയത്. ബസിൽ തിരക്കായതിനാൽ ഡോറിനോട് ചേർന്നു നിന്നായിരുന്നു പെൺകുട്ടി യാത്ര ചെയ്തത്. ഈ സമയം അമിത വേഗത്തിലായിരുന്നു ബസ്. പോരേടം ചന്തമുക്ക് വളവിൽ വച്ച് ഡോർ അപ്രതീക്ഷിതമായി തുറന്ന് പെൺകുട്ടി റോഡിലേക്ക് വീഴുകയായിരുന്നു.

തുടർന്ന് നാട്ടുകാർ ചേർന്നാണ് പരുക്കേറ്റ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിച്ചത്. തലയിടിച്ചു വീണ വിദ്യാർത്ഥിനിക്ക് കാര്യമായ പരുക്കുണ്ട്. തിരുവനന്തപുരം വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ദേവിക. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിടുണ്ട്. ബസിന്റെ അമിതവേഗതയും തിരക്കുമാണ് അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്.

അതേസമയം കഴിഞ്ഞദിവസമാണ് ചെറായിയിൽ സ്റ്റോ​പ്പ് എ​ത്തും മു​മ്പേ ഡ്രൈ​വ​ർ ബ​സി​ൻറെ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ർ തു​റ​ന്ന​തി​നെ ബ​സി​നു​ള്ളി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വീ​ണ് വിദ്യാർഥിക്കു പ​രുക്കുപറ്റിയത്. പ​റ​വൂ​ർ ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ചെ​റാ​യി പെ​ട്ടി​ക്കാ​ട്ടി​ൽ സാ​യ​ന്ത് (12) ആ​ണ് വീ​ണ​ത്. സ്റ്റോപ്പിലിറങ്ങാനായി തയാറായി നിന്ന സായന്ത് അപ്രതീക്ഷിതമായി ഡോർ തുറന്നതോടെ റോഡിലേക്ക് വീഴുകയായിരുന്നു. സംഭവത്തിനു പിന്നാലെ ഡ്രൈവർക്കെതിരെ കേസെടുത്തിരുന്നു പോലീസ്. കൂടാതെ ലൈസെൻസ് റ​ദ്ദാക്കുകയും ചെയ്തിരുന്നു.

 

BREAKING NEWS
കുളിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് 12കാരിയെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു, കാണാതായ മകളെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ പിതാവിൽ നിന്ന് 300 രൂപയും വാങ്ങി... പ്രതി പെൺകുട്ടിയുമായി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്, കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് ന​ഗ...
10 Nov 2026
BREAKING NEWS
കുട്ടി ​‍ഡ്രൈവർമാർ വാഹനമോടിച്ചാൽ രക്ഷിതാക്കൾക്കായിരിക്കും ശിക്ഷ, മക്കളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ...കേസെടുക്കുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകില്ല- ഗതാഗത മന്ത്രി
10 Nov 2026
BREAKING NEWS
ഇൻസ്റ്റഗ്രാം മെസേജിനെച്ചൊല്ലിയുണ്ടായ തർക്കം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി 17 കാരനെ ക്രൂരമായി മർദിച്ച കേസ്, ആക്രമണം നടത്തിയ നാലു കുട്ടികളേയും വിട്ടയച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്, കൗൺസലിങ്‌ ഉറപ്പാക്കണമെന്ന് നിർദേശം, അറസ്റ്റിലായ 40 കാരിയെ റിമാൻഡിൽ, മർദനമേറ്റ 17 കാരൻ ചികിത്സയിൽ
10 Nov 2026
BREAKING NEWS
കോവിഡിനെ തുടർന്ന് ശരീരത്തിന്റെ ഒരുഭാഗത്തിന് ശേഷിക്കുറവ്, കിടപ്പുരോ​ഗിയായ ഭർത്താവിനെ നോക്കാനാവില്ല,  67 കാരനെ ഭാര്യയും ബന്ധുവും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി... രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ
10 Nov 2026