BREAKING NEWS

പരസ്യമായ ശിക്ഷാ രീതികൾ കുട്ടികളെ മാനസികമായി തളർത്തും, അടിച്ചു പഠിപ്പിക്കുന്നത് ആധുനിക കാലത്ത് നടക്കില്ല, കെ ടി ജലീലിന്റേത് പഴകിയ ചിന്താഗതി, വിമര്‍ശനവുമായി മന്ത്രി എ പി അനില്‍ കുമാര്‍

· · 1 min read
Share: Copied!

കണ്ണൂർ:   കെ ടി ജലീലിന്റെ നിലപാട് ആധുനിക കാലഘട്ടത്തിന് ഒട്ടും നിരക്കാത്തതാണെന്ന് മന്ത്രി എ പി അനിൽകുമാർ. പഴയ കാലഘട്ടത്തിലെ കുട്ടികളെ അടിച്ചു പഠിപ്പിക്കുന്ന പഴകിയ ചിന്താഗതിയിലാണ് അധ്യാപകൻ കൂടിയായ കെടിജലീൽ ഇന്നും ഉള്ളതെന്ന് അദ്ദേഹം വിമർശിച്ചു.

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി എ.പി. അനിൽകുമാർ. ഇന്നത്തെ കാലത്ത് സ്വന്തം രക്ഷിതാക്കൾക്കു പോലും കുട്ടികളെ ശാസിക്കുന്നതിലും തിരുത്തുന്നതിലും വലിയ പരിമിതികളുള്ളപ്പോഴാണ് കെ.ടി. ജലീൽ പൊതുവേദിയിൽ വെച്ച് വിദ്യാർത്ഥികളുടെ ഇടയിൽ നിന്ന് ഒരു കുട്ടിയെ പരസ്യമായി വിളിച്ചു വരുത്തി ശിക്ഷിച്ചതെന്നും അത് യാതൊരു തരത്തിലും ശരിയായ നടപടിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇത്തരം പരസ്യമായ ശിക്ഷാ രീതികൾ കുട്ടികളെ തിരുത്തുന്നതിന് പകരം അവരെ മാനസികമായി തളർത്താൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

BREAKING NEWS
മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ വൈദ്യുതി തൂണിലിടിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു, നിമിഷങ്ങൾക്കകം കാർ തീ​ഗോളമായി... ആറു സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം, സോംവതി അമാവാസി ദിനത്തിൽ അപകടം ഹരിദ്വാറിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനിടെ
10 Nov 2026
BREAKING NEWS
അഭിരാമിന്റെ കൊലപാതകം 17 കാരനും ഉമറും ചേർന്ന് മുൻകൂ‌ട്ടി തയാറാക്കിയ തിരക്കഥപ്രകാരം!! അഭിരാമിനെ ആക്രമിക്കാൻ ഇരുവരും പദ്ധതിയിട്ട കാര്യം തനിക്കറിയാമായിരുന്നു, കൊല്ലപ്പെട്ട വിവരം അറിഞ്ഞത് പിന്നീട്- ആനന്ദ, കൊലയ്ക്ക് ശേഷം തെളിവുനശിപ്പിക്കാൻ കൗമാരക്കാരൻ ടീഷർട്ട് കത്തിച്ചു, മിനിറ്റിന് മിനിറ്റിന് മൊഴിമാറ്റ...
10 Nov 2026
BREAKING NEWS
അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്പെൻഷനിലാവും, പ്രത്യേക സസ്പൻഷൻ ഉത്തരവിന്റെ ആവശ്യമില്ല... സസ്പെൻഷൻ പിൻവലിച്ചശേഷം പ്രതിയെ വീണ്ടും അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചത് ഗൗരവകരമായ വിഷയം- സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
09 Nov 2026
BREAKING NEWS
അനധികൃത ആയുധ-ലഹരിമരുന്ന് ഇടപാടുകാരെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടെ തൊണ്ടിമുതൽ കാണിച്ചുതരാമെന്ന് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി... കള്ളനെന്നു വിളിച്ചുപറഞ്ഞ് നാട്ടുകാർക്ക് മുന്നിലേക്കിട്ട് രക്ഷപ്പെട്ടു!! പോലീസുകാരനെ ആൾക്കൂട്ടം മർദിച്ച് പുഴയിലെറിഞ്ഞു, അപകട വിവരം സഹപ്രവർ‍ത്തകർ മറച്ചുവച്ചു... മൃതദേഹ...
09 Nov 2026