BREAKING NEWS

ബലമായി വീടിനുള്ളില്‍ കയറി, തനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി, അപായപ്പെടുത്തുമോ എന്ന ഭയത്താൽ ഫോൺ ക്യാമറ ഓൺ ചെയ്തു, സ്വന്തം വീട്ടിൽ വച്ച് തന്നെ താന്‍ അപമാനിക്കപ്പെട്ടു, ഡെലിവറി ബോയിക്കെതിരെ യുവതി

· · 1 min read
Share: Copied!

ബംഗളൂരു: ഓൺലൈൻ ഡെലിവറി ബോയി  ഫ്ലാറ്റിൽ അതിക്രമിച്ചു കയറി നഗ്നതാപ്രദർശനം നടത്തിയതായി യുവതി. യുവതി തന്റെ ദുരനുഭവം വ്യക്തമാക്കിക്കൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. ബംഗളൂരുവിലാണ് സംഭവം. യുവതിയുടെ പോസ്റ്റിലെ വിവരങ്ങൾ ഇങ്ങനെ: ഫ്ലാറ്റിൽ പാഴ്സൽ നൽകാനായെത്തിയ ഡെലിവറി ഏജന്റ് ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചു. പക്ഷേ യുവതി ഇക്കാര്യം സ്നേഹപൂർവം നിരസിച്ചു.

അടിയന്തര ആവശ്യമാണെങ്കിൽ തൊട്ടടുത്ത ഫ്ലാറ്റിലെ പുരുഷന്മാരോട് സഹായം ചോദിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ യുവാവ് ഇത് അവ​ഗണിച്ച് ബലമായി വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ശുചിമുറിയിൽ നിന്ന് ഇറങ്ങിയ ഉടനെ ഇയാൾ യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സ്വന്തം വീട്ടിൽ വെച്ച് അപമാനിക്കപ്പെട്ടു, താൻ സുരക്ഷിതയല്ലെന്നുള്ള തോന്നലുണ്ടായതായും അവർ കുറിപ്പിൽ വ്യക്തമാക്കുന്നു. ഒരു സ്ത്രീ ‘വേണ്ട’ എന്ന് പറഞ്ഞാൽ അവിടെ ആ സംഭാഷണം അവസാനിക്കേണ്ടതായിരുന്നു.

ഒരാളുടെ അതിരുകൾ ലംഘിക്കാനോ ബലമായി വീട്ടിൽ അതിക്രമിച്ചു കയറാനോ ആർക്കും അവകാശമില്ലെന്നുമായിരുന്നു യുവതി സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റ്. അപായപ്പെടുത്തുമോ എന്ന ഭയത്താൽ ഫോൺ ക്യാമറ ഓൺ ചെയ്തുവെച്ചതായും, ഓടി രക്ഷപ്പെടാൻ ഫ്ലാറ്റിന്റെ വാതിലിനടുത്ത് ഭയന്നുവിറച്ച് നിന്നതായും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു.

BREAKING NEWS
വാങ്ങിയത് ഭക്ഷണമല്ല മദ്യം തന്നെ!! വിനോദയാത്രക്കിടെ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റും ബാറില്‍ കയറി, ബില്ല് സഹിതമുള്ള ദൃശ്യങ്ങള്‍ പുറത്തുവിട്ട് മീനങ്ങാടി യുഡിഎഫ് നേതൃത്വം
05 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകട കേസിൽ തുടക്കം മുതൽ വീഴ്ച!! പ്രായപൂർത്തിയാകാത്ത പ്രതികൾ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എത്ര കേസുകളിൽ നരഹത്യാ വകുപ്പ് ചുമത്തിയിട്ടുണ്ട്? കണക്കുകൾ ഒരു മണിക്കൂറിനുള്ളിൽ ഹാജരാക്കണം, ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ കേസിൽ മാത്രം 105 ചുമത്തി? വ്യക്തമായ മറുപടി വേണം, ഇത് വെറും ആലങ്കാരികമായ ചോദ്യ...
05 Nov 2026
BREAKING NEWS
മാസങ്ങളായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസം, മദ്യപാനത്തെ ചൊല്ലി തർക്കം; പെൺസുഹൃത്തിന് ക്രൂര മർദ്ദനം; 40-ൽപരം കേസുകളിലെ പ്രതി 'തോക്ക് ഷാജി' അറസ്റ്റിൽ, യുവതിക്ക് ഗുരുതര പരിക്ക്
05 Nov 2026
BREAKING NEWS
സിജെപിക്ക് വിദേശ-  ഇന്ത്യാവിരുദ്ധ വിദേശ ശൃംഖലകളിൽനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നു, അശുതോഷിന് പണം ലഭിക്കുന്നത് പാക്കിസ്ഥാനിൽ നിന്ന്, ദീപ്കെയ്ക്ക് പണം വരുന്നത് യുഎന്നിൽനിന്ന്, തെളിവുണ്ട്... ഗുരുതര ആരോപണവുമായി കേന്ദ്രമന്ത്രി, എന്ത് അടിസ്ഥാനത്തിലാണ് ബിജെപി ആരോപണങ്ങൾ ഉന്നയിക്കുന്നത് ഐബിയും റോയും എന...
05 Nov 2026