പാലക്കാട്: മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം. പാലക്കാട് കൊഴിഞ്ഞാമ്പാറയിലാണ് സംഭവം. ആട്ടയാമ്പതി സ്വദേശി സരസമ്മാളിനെ പ്രദേശവാസികളായ യുവാക്കൾ ചേർന്ന് കൊലപ്പെടുത്തി കുഴച്ചിട്ടു എന്നാണ് സംശയം.
66 വയസുകാരിയായ സരസാളിന്റെ ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടെ കൊലപ്പെടുത്തി എന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്.
സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മറ്റൊരു പ്രതി കൂടിയുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.


















































