കോഴിക്കോട്: പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കോഴിക്കോട് മാവൂരിലാണ് സംഭവം.
പാലക്കാട് നിന്നും പ്രതിയെ പിടിക്കാൻ എത്തിയ പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. പൊലീസിന് നേരെ പ്രതികൾ തോക്ക് ചൂണ്ടുകയും പന്നിപ്പടക്കം എറിയുകയും ചെയ്തു. പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.
പ്രവാസി വ്യവസായി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ ആട് ഷെമീറും സംഘവുമാണ് പൊലീസിനെ ആക്രമിച്ചത്. പ്രതികളെ പൊലീസ് സാഹസികമായി കീഴടക്കി.


















































