BREAKING NEWS

പുഴയിലൂടെ ഒഴുകിവന്ന മരത്തടികൾ പിടിയ്ക്കാൻ ചാടി; യുവാവിന് ദാരുണാന്ത്യം; മൂന്ന് ദിവസം നീണ്ട തെരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് സ്വദേശിയായ യാഷിക്കിന്റെ മൃതദേഹമാണ് എടവണ്ണ ഭാഗത്തുനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച ഒഴുക്കിൽപ്പെട്ട യുവാവിനായി കഴിഞ്ഞ മൂന്ന് ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു.

നാലാം ദിവസമായ ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിച്ചതിന് പിന്നാലെയാണ് എടവണ്ണ പാലത്തിന് സമീപം മൃതദേഹം അടിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് കരയ്ക്കെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓടായിക്കൽ പാലത്തിന് താഴെ യാഷിക് ഒഴുക്കിൽപ്പെട്ടത്. കനത്ത മഴയിൽ പുഴയിലൂടെ ഒഴുകിവന്ന മരത്തടികൾ പിടിക്കാനായി സുഹൃത്തുക്കൾക്കൊപ്പം വെള്ളത്തിലിറങ്ങിയപ്പോഴായിരുന്നു അപകടം. മരത്തടികൾ കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യാഷിക് ശക്തമായ ഒഴുക്കിൽപ്പെട്ടത്.

ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ രണ്ട് ഡിങ്കി ബോട്ടുകൾ ഉപയോഗിച്ച് രാവും പകലും വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. തിരുവാലി, നിലമ്പൂർ ഫയർഫോഴ്‌സ് യൂണിറ്റുകളും ഇആർഎഫ് പ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്ന് ദിവസത്തെ പ്രതീക്ഷകൾക്കൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

40 ഡിഗ്രി സെൽഷ്യസിനരികെ ഉഷ്ണതരംഗം; ഒപ്പം വരണ്ട കാലാവസ്ഥയും; സ്പെയിനിൽ വൻ കാട്ടുതീ; 12 പേർ മരിച്ചു, നൂറുകണക്കിന് പേരെ ഒഴിപ്പിച്ചു

BREAKING NEWS
മലമൂത്ര വിസര്‍ജനം നടത്തിയതിന് മൂന്നു വയസുകാരന് ക്രൂര മര്‍ദനം, കാലില്‍ നിറയെ പാടുകള്‍, അങ്കണവാടി അധ്യാപികയ്ക്ക് സസ്പെൻഷൻ
14 Nov 2026
BREAKING NEWS
കൊച്ചിയിൽ കണ്ട കാഴ്ച എന്നെ വല്ലാതെ വേദനിപ്പിച്ചു... യാതൊരു മടിയുമില്ലാതെ പരസ്യമായി ബീഫ് വിൽക്കുന്നു, നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും ഇടപെടണം, ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി ഉത്തരേന്ത്യൻ സ്വദേശി, കമന്റ് ബോക്സില്‍ ബീഫ് റെസിപ്പികള്‍ പങ്കുവച്ച് മലയാളികള്‍
14 Nov 2026
BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026