BREAKING NEWS

കൂടെ പഠിക്കുന്ന ആറുപേർ ;അതിൽ ഒരു പെൺകുട്ടിയും! കോന്നിയിൽ 13 വയസുകാരിയ്ക്ക് സഹപാഠികളിൽ നിന്നും ലൈംഗികാതിക്രമം; കൗൺസലിം​ഗിൽ വെളിപ്പെടുത്തൽ;സ്കൂൾ പരിസരത്തും വീട്ടിലെത്തിയും ഉപദ്രവം;അന്വേഷണം ആരംഭിച്ചു

· · 1 min read
Share: Copied!

പത്തനംതിട്ട: കോന്നിയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ 13 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സഹപാഠികൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി വിദ്യാർഥിനി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

സ്കൂളിൽ നടത്തിയ കൗൺസിലിങ് സെഷനിടെയാണ് വിദ്യാർഥിനി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആറുപേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെയും മറ്റ് ബാധകമായ നിയമ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ, പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിലും സ്കൂൾ പരിസരത്തും വെച്ചാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026