BREAKING NEWS

സ്വന്തമായി വരുമാനമുണ്ടായിട്ടും ജീവനാംശം വാങ്ങുന്നത് ന്യായീകരിക്കാനാകില്ല, ഭര്‍ത്താവിനേക്കാള്‍ ശമ്പളം ഭാര്യക്കുണ്ടെങ്കില്‍ ജീവനാംശം നല്‍കേണ്ടതില്ലെന്ന് കര്‍ണാടക ഹൈക്കോടതി

· · 1 min read
Share: Copied!

ബംഗളൂരു: ഭാര്യ സാമ്പത്തികമായി സ്വതന്ത്രയും ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം നേടുന്നവരുമാണെങ്കില്‍ ഭർത്താവ് ജീവനാംശം നൽകാൻ നിർബന്ധിതനല്ലെന്ന് കർണാടക ഹൈക്കോടതി. വേർപിരിഞ്ഞ് താമസിക്കുന്ന ഭാര്യക്ക് പ്രതിമാസ ജീവനാംശം നൽകാൻ കീഴ്ക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹരജി ഹൈക്കോടതി അനുവദിച്ചു.

ഭർത്താവ് എപ്പോഴും ഭാര്യയെ സാമ്പത്തികമായി സഹായിക്കാൻ ബാധ്യസ്ഥനാണ് എന്ന ധാരണയുടെ അടിസ്ഥാനത്തിൽ മാത്രം ജീവനാംശം അനുവദിക്കാൻ കഴിയില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ഡോ. ചില്ലാകുർ സുമലത, കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കി. 2024ൽ വിവാഹിതരായ ദമ്പതികൾ വിവാഹത്തിന് ഏതാനും മാസങ്ങൾക്കുള്ളിൽ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയിരുന്നു. ഭർത്താവിന്‍റെ പ്രതിമാസ ശമ്പളം 60,646 രൂപയും, ഭാര്യയുടെ വരുമാനം പ്രതിമാസം ഏകദേശം 1 ലക്ഷം രൂപയുമാണെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.

ഭർത്താവിനേക്കാൾ കൂടുതൽ വരുമാനം ഉണ്ടായിട്ടും, ഭാര്യ ജീവനാംശം തേടി കീഴ്ക്കോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് പ്രതിമാസം 20,000 രൂപ ജീവനാംശമായി നൽകണമെന്ന് കീഴ്ക്കോടതി ഉത്തരവിട്ടിരുന്നു, ഇതിനെതിരെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുപക്ഷത്തിന്‍റെയും സാമ്പത്തിക സ്ഥിതി പരിശോധിച്ച ശേഷം, ഭാര്യ സാമ്പത്തികമായി സ്വയംപര്യാപ്തയാണെന്നും കുട്ടികളെയോ മറ്റ് ആശ്രിതകളെയോ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അവർക്കികല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യത്തിൽ, കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന ഭർത്താവിനെ ജീവനാംശം നൽകാൻ നിർബന്ധിക്കുന്നത് നിയമപരമായി ന്യായീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

BREAKING NEWS
'കണ്ടാൽ അറിയാവുന്നവരല്ല, കൊണ്ടാലറിയാവുന്നവർ;സ്റ്റേഷൻ ആക്രമിക്കാനെത്തിയ കോൺ​ഗ്രസ് കുറുവാ സംഘത്തെ വേണ്ടപോലെ പോലീസ് കൈകാര്യം ചെയ്തില്ല; സംഭവങ്ങൾക്ക് പിന്നിൽ പാർട്ടി പുറത്താക്കിയ മുൻ എംഎൽഎ ‘ അടൂർ പൊലീസിനെതിരെ പി. ജയരാജൻ
11 Nov 2026
BREAKING NEWS
'പാക് തുറമുഖത്ത് കപ്പൽ എത്തിയപ്പോൾ വെരിഫിക്കേഷന് പാസ്പോർട്ട് നൽകി; പരിശോധന കഴിഞ്ഞ് ക്യാപ്റ്റനെ ഏൽപ്പിച്ചെന്നാണ് കരുതിയത്; ഇറാനിൽ എത്തിയ ശേഷമാണ് ക്യാപ്റ്റൻ്റെ കൈവശം ഇല്ലെന്ന് അറിയുന്നത്'; നാട്ടിലേയ്ക്ക് മടങ്ങാനാകാതെ 11 മാസം; സഹായം തേടി കൊല്ലം സ്വദേശിയായ യുവാവ്, ഇടപെട്ട് മന്ത്രി ബിന്ദുകൃഷ്ണ
11 Nov 2026
BREAKING NEWS
ആംബുലൻസ് സർവ്വീസിന്റെ മറവിൽ കഞ്ചാവ് വില്പന; രോ​ഗികളെ കൊണ്ടുപോകും വഴി പൊതികൾ കൈമാറും; രഹസ്യവിവരത്തെ തുടർന്ന് പോലീസ് നിരീക്ഷണം ; 23 കാരൻ ഡ്രൈവർ പിടിയിൽ
11 Nov 2026
BREAKING NEWS
'ജാരസന്തതിയുടെ മുത്തശ്ശിയാകാനുള്ള ഇന്ദിരാഗാന്ധിയുടെ ശ്രമം പരാജയപ്പെട്ടു'... പത്രവാർത്ത ഏറെ വേദനിപ്പിച്ചു!! കട്ടിയുള്ള കറുത്ത മുടിയും നീളമുള്ള മെലിഞ്ഞ വിരലുകളുമുള്ള, പൂർണമായ ശരീരഘടനയുള്ള ഒരു ചെറിയ കുഞ്ഞായിരുന്നു അവൻ, പക്ഷെ ഒരു ദിവസം മാത്രമായിരുന്നു ആയുസ്, എന്തു സംഭവിച്ചാലും നമ്മുടെ കുഞ്ഞിനെ നദിയിൽ...
11 Nov 2026